റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴയിൽ, പൊള്ളലേറ്റ ഭാര്യയും ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച ഭര്‍ത്താവും മരിച്ചു

December 16, 2025 - 7:00 am

ആലപ്പുഴ | നൂറനാട് പയ്യനല്ലൂര്‍ ആശാന്‍വിളയില്‍ പൊള്ളലേറ്റ ഭാര്യയും ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച ഭര്‍ത്താവും മരിച്ചു. ഡ്രൈവറായ രഘു (52), ഭാര്യ സുജ (48) എന്നിവരാണ് മരിച്ചത്. ഒന്‍പത് ദിവസം മുമ്പ് ഉച്ച സമയത്ത് വീട്ടിലാണ് സുജയുടെ ദേഹത്ത് തീപടര്‍ന്നത്. ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രഘുവിനും പൊള്ളലേറ്റത്.

യാത്ര പോകുന്നതിനെ ചൊല്ലി മകനുമായ് സുജ തര്‍ക്കിച്ചിരുന്നതായി പറയപ്പെടുന്നു

ഇരുവരും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സുജ ഞായറാഴ്ചയും രഘു തിങ്കളാഴ്ച രാവിലെയുമാണ് മരിച്ചത്. യാത്ര പോകുന്നതിനെ ചൊല്ലി മകനുമായ് സുജ തര്‍ക്കിച്ചിരുന്നതായി പറയപ്പെടുന്നു. മക്കള്‍: സുമോദ്, പരേതനായ സുകു. മരുമകള്‍: അഞ്ജു..

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *