റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓഹരി വിപണിയില്‍ തട്ടിപ്പ് : ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

December 17, 2025 - 5:52 am

കോഴിക്കോട് | ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭമുണ്ടാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍. കോഴിക്കോട് പേരാമ്പ്ര കായണ്ണ സ്വദേശിയായ മുതിരക്കാലയില്‍ ബാസിം നുജൂം (32) ആണ് പിടിയിലായത്.കോഴിക്കോട് സ്വദേശിയെ സാമൂഹിക മാധ്യം വഴി ബന്ധപ്പെട്ട് 76.35 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്

37.85 ലക്ഷം രൂപ നഷ്ടപ്പെട്ട പരാതിയിലും ഇയാൾ ഉള്‍പ്പെട്ടതായി സൂചന

സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാള്‍ക്കായി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. മുംബൈ വിമാനത്താവളത്തില്‍ എത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ചെന്നൈയില്‍ റജിസ്റ്റര്‍ ചെയ്ത 37.85 ലക്ഷം രൂപ നഷ്ടപ്പെട്ട പരാതിയിലും പ്രതി ഉള്‍പ്പെട്ടതായി സൂചനയുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *