ചാലക്കുടി: സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിനു കുറുകെ ഇന്നോവ കാറിട്ട് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിക്കുകയും താക്കോൽ ഊരിക്കൊണ്ടു പോകുകയും ഡ്രൈവറുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 11.45-നു ചാലക്കുടി സൗത്ത് ഫ്ലൈഓവറിനു സമീപം സർവീസ് റോഡിലായിരുന്നു സംഭവം.
പ്രതികൾ ഉപയോഗിച്ച കാറിനും മറ്റു പ്രതികൾക്കുമായി അന്വേഷണം തുടരുകയാണ്
തുറവൂർ കിടങ്ങൂർ കവരപറമ്പിൽ എബിൻ (39), അങ്കമാലി പീച്ചാനിക്കാട് പറമ്പി ഷിന്റോ വർഗീസ് (39), കറുകുറ്റി കരയാംപറന്പ് പുളിയനം ബെൽജോ (39) എന്നിവരെയാണ് അങ്കമാലിയിൽനിന്നു പോലീസ് പിടികൂടിയത്. സൂപ്പർ ഫാസ്റ്റ് ബസ് ഓടിച്ച ഇടുക്കി തൊടുപുഴ തൊട്ടിപ്പറമ്പിൽ അബ്ദുൾ ഷുക്കൂറിന് (53) ആണ് മർദനറ്റേത്. പ്രതികൾ ഉപയോഗിച്ച കാറിനും മറ്റു പ്രതികൾക്കുമായി അന്വേഷണം തുടരുകയാണ്
