റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉ​​ടു​​മ്പൻ​​ചോ​​ല എം​​എ​​ൽ​​എ എം.​​​എം. മ​​​ണി, കൊ​​ല്ലം എം​​എ​​ൽ​​എ മു​​​കേ​​​ഷ് എ​​ന്നി​​വരെ ഒ​​​ഴി​​​വാക്കുന്നു : ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ൽ ര​​​ണ്ടു ടേം ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ 23 പേ​​​രി​​​ൽ 21 പേ​​​രും വ​​രു​​ന്ന നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​​ത്സ​​​രി​​​ക്കും

January 6, 2026 - 6:22 am

ക​​​ണ്ണൂ​​​ർ: ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ൽ ര​​​ണ്ടു ടേം ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ 23 പേ​​​രി​​​ൽ 21 പേ​​​രും വ​​രു​​ന്ന നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​​ത്സ​​​രി​​​ക്കും. ഉ​​ടു​​ന്പ​​ൻ​​ചോ​​ല എം​​എ​​ൽ​​എ എം.​​​എം. മ​​​ണി, കൊ​​ല്ലം എം​​എ​​ൽ​​എ മു​​​കേ​​​ഷ് എ​​ന്നി​​വ​​ർ ഒ​​​ഴി​​​കെ എ​​​ല്ലാ​​​വ​​​രോ​​​ടും മ​​​ത്സ​​​രി​​​ക്കാ​​​നാ​​​ണു സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേറി​​യ​​റ്റ് നി​​ർ​​ദേ​​ശം ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. അ​​തേ​​സ​​മ​​യം, പാ​​ർ​​ട്ടി നേ​​ര​​ത്തെ തീ​​രു​​മാ​​നി​​ച്ച പ്രാ​​യ​​പ​​രി​​ധി​​യി​​ൽ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന് ഇ​​ള​​വ് ന​​ൽ​​കി മ​​ത്സ​​രി​​പ്പി​​ക്കും. ധ​​ർ​​മ​​ട​​ത്തു​​ത​​ന്നെ​​യാ​​യി​​രി​​ക്കും പി​​ണ​​റാ​​യി മ​​ത്സ​​രി​​ക്കു​​ക.

എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ മ​​​ത്സ​​​രി​​​ക്കേ​​​ണ്ട​​​ന്നാ​​ണു നി​​​ർ​​​ദേ​​​ശം

ക​​ണ്ണൂ​​രി​​ൽ മു​​​ൻ മ​​​ന്ത്രി​​​യും മ​​​ട്ട​​​ന്നൂ​​​ർ നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ലം എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യ കെ.​​​കെ. ശൈ​​​ല​​​ജ​ മ​​​ത്സ​​​രി​​​ക്കു​​​ന്നു​​​ണ്ട്. സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ മ​​​ത്സ​​​രി​​​ക്കേ​​​ണ്ട​​​ന്നാ​​ണു നി​​​ർ​​​ദേ​​​ശം.ഗോ​​​വി​​​ന്ദ​​​നു പ​​​ക​​​രം സി​​​പി​​​എ​​​മ്മി​​​ന്‍റെ സി​​​റ്റിം​​​ഗ് സീ​​​റ്റാ​​​യ ത​​​ളി​​​പ്പ​​​റ​​​മ്പിൽ എം.​​​വി. ജ​​​യ​​​രാ​​​ജ​​​ൻ മ​​​ത്സ​​​രി​​​ക്കും. മ​​​ത്സ​​​രി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച​​​വ​​​ർ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ സ​​​ജീ​​​വ​​​മാ​​​കാ​​​നും നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്.

കേ​​​ന്ദ്ര​ ക​​​മ്മി​​​റ്റി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണ് ര​​​ണ്ടു ടേം ​​​നി​​​ബ​​​ന്ധ​​​ന ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​ത്.

സി​​​പി​​​എം കേ​​​ന്ദ്ര​ ക​​​മ്മി​​​റ്റി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണ് ര​​​ണ്ടു ടേം ​​​നി​​​ബ​​​ന്ധ​​​ന ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​ലെ സി​​​പി​​​എം സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ച് ഈ ​​​മാ​​​സം 16 മു​​​ത​​​ൽ 18വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ക്കു​​​ന്ന കേ​​​ന്ദ്ര​​​ക​​​മ്മി​​​റ്റി യോ​​​ഗം വി​​​ശ​​​ദ​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്യും.കേ​​ന്ദ്ര​​ക​​മ്മി​​റ്റി​​യി​​ലാ​​യി​​രി​​ക്കും ര​​ണ്ടു ടേം ​​വ്യ​​വ​​സ്ഥ ഒ​​ഴി​​വാ​​ക്കു​​ന്ന നി​​ർ​​ദേ​​ശം ഔ​​ദ്യോ​​ഗി​​ക​​മാ​​യി പ്ര​​ഖ്യാ​​പി​​ക്കു​​ക.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *