റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബലാത്സംഗ കേസ് : പ്രതിക്ക് ഏഴു വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

January 13, 2026 - 8:55 pm

പത്തനംതിട്ട | ബലാത്സംഗ കേസിലെ പ്രതിയെ ഏഴു വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ച് കോടതി. 2012 ൽ ചിറ്റാർ സ്റ്റേഷനിൽ രജിസ്ററർ ചെയ്ത കേസിൽ ചിറ്റാർ മീൻകുഴി ശാന്തിഭവനത്തിൽ കുട്ടൻ എന്ന് വിളിക്കുന്ന സുജിത്(37)നെയാണ് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജഡ്ജി എൻ ഹരികുമാർ ശിക്ഷിച്ചത്. പിഴ അടക്കാത്ത പക്ഷം ആറ് മാസം അധികം കഠിന തടവ് അനുഭവിക്കേണ്ടി വരും.

പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു

പത്തനംതിട്ട ഡിവൈ എസ് പിയായിരുന്ന കെ ബൈജുകുമാർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിലാണ് കോടതി ഉത്തരവ്. പ്രോസിക്യൂഷനുവേണ്ടി സ്പെക്ഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ഹരികൃഷ്ണൻ ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ കോർട്ട് ലെയ്സൺ ഓഫീസർ ആയ പോലീസ് സബ് ഇൻസ്പെക്ടർ രാജു റ്റി ഏകോപിപ്പിച്ചു. പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു..

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *