റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊറോണ വൈറസിന്‍റെ പുതിയ വകഭേതങ്ങള്‍ തീവ്ര രോഗലക്ഷണങ്ങള്‍ സൃഷ്ടിക്കുന്നതായി വിദഗ്‌ദ്ധര്‍

April 14, 2021 - 1:57 pm

കൊച്ചി: കൊറോണ വൈറസിന്‍റെ പുതിയ വകഭേതങ്ങള്‍(സ്‌ട്രെയിന്‍) തീവ്ര രോഗലക്ഷണങ്ങള്‍ സൃഷ്ടക്കുന്നതായി കോവിഡ്‌ രോഗ വിദഗ്‌ദ്ധര്‍. മുമ്പ്‌ രോഗം ബാധിച്ചവര്‍ക്ക്‌ അനുഭവപ്പെട്ടിരുന്ന രോഗലക്ഷണങ്ങളില്‍നിന്നും വ്യത്യസ്ഥമാണ്‌ വകഭേദം വന്ന വൈറസ്‌ കാണിക്കുന്ന ലക്ഷണങ്ങള്‍. മുമ്പ്‌ പനി, നേരിയ ശരീര വേദന ,തലവേദന എന്നിവ ആയിരുന്ന ലക്ഷണങ്ങളെങ്കില്‍ പുതിയ വൈറസിന്‌ ഛര്‍ദ്ദിയും ത്വക്കില്‍ അടയാളങ്ങളും ഉണ്ടാക്കുന്നു. രോഗം ബാധിച്ച്‌ 2-3 ദിവസത്തിനകം ശാരീരികാവസ്ഥ മോശമാകുന്നതായും തെളിഞ്ഞു. മുമ്പ്‌ രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപെടാന്‍ ഒരാഴ്‌ചയെങ്കിലും എടുക്കുമായിരുന്നു. വൈറസിന്‍റെ വകഭേതം വേഗത്തില്‍ രോഗം പടര്‍ത്തുന്നതിനൊപ്പം മരണ നിരക്ക്‌ കൂട്ടുമെന്നും ആരോഗ്യ വകുപ്പു വിലയിരുത്തുന്നു.

ആഴ്‌ചകള്‍ക്കുമുമ്പ്‌ പ്രതിദിന രോഗികളുടെ എണ്ണം 12.000 ആയിരുന്നു. നിലവില്‍ ഒന്നരലക്ഷത്തിലെത്തി. മരണനിരക്കും ഉയരുകയാണ്‌ ആശയ കുഴപ്പംമൂലം വാക്‌സിന്‍ പാഴായി പോകുന്നുണ്ടെന്നും കോവിഡ്‌ രോഗ വിദഗ്‌ദ്ധന്‍ ഡോ.ടിങ്കു ജോസഫ്‌ ചൂണ്ടിക്കാട്ടി. രാജ്യത്ത്‌ നൂറില്‍ 15 വാക്‌സിന്‍ ഉപയോഗ ശൂന്യമാകുന്നതായി അദ്ദേഹം പറഞ്ഞു. രണ്ടാം ഡോസ്‌ എടുക്കുന്ന കാര്യത്തിലും ആശയകുഴപ്പമുണ്ട്‌. ആദ്യ ഡോസ്‌ കുത്തിവച്ച്‌ നാലാഴ്‌ച കഴിഞ്ഞേ രണ്ടാം ഡോസ്‌ എടുക്കാവൂ എന്ന്‌ നിഷ്‌ക്കര്‍ഷിച്ചിരുന്ന സ്ഥാനത്ത്‌ ഇപ്പോള്‍ ഈ കാലയളവ്‌ 6-7 ആഴ്‌ചകഴിഞ്ഞാണെങ്കില്‍ കൂടുതല്‍ ഫലപ്രദമാകുമെന്ന വാദവും ഉണ്ട്‌. വാക്‌സിന്‍ സ്വീകരിച്ചവരും കോവിഡ്‌ ബാധിതരാവാറുണ്ടെന്ന്‌ ഐഎംഎ മുന്‍ സെക്രട്ടറി ഡോ. രാജീവ്‌ ജയദേവന്‍ പറഞ്ഞു. എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ചവരെ വൈറസ്‌ ബാധിച്ചാലും ശക്തി കുറഞ്ഞിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *