റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തമിഴ്‌നാട്ടില്‍ കോവിഡിന്റെ പാശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സ്മാര്‍ക്കും അധികവേതനം

May 13, 2021 - 8:51 am

ചെന്നൈ: കോവിഡ് 19 ന്റെ പാശ്ചാത്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മൂന്നുമാസക്കാലത്തേക്ക് അധിക വേതനം പ്രഖ്യാപിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. 2021 ഏപ്രില്‍, മെയ്,ജൂണ്‍ മാസങ്ങളിലായി കോവിഡ് ഡ്യൂട്ടിയിലുളള ഡോക്ടര്‍മാര്‍ക്ക് 30,000രൂപയും നഴ്‌സുമാര്‍ക്ക് 20,000 രൂപയും മറ്റ് ജീവനക്കാര്‍ക്ക് 15,000 രൂപയും അധികമായി നല്‍കാനാണ് മന്ത്രിസഭാ തീരുമാനം.

ഹൗസ് സര്‍ജന്‍മാര്‍ക്കും ട്രെയിനി ഡോക്ടര്‍മാര്‍ക്കും 20,000രൂപയും നല്‍കും. കോവിഡ് ചികിത്സക്കിടെ രോഗം ബാധിച്ച് മരിച്ച സംസ്ഥാനത്തെ 43 ഡോക്ടര്‍മാരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപവീതം ധനസഹായവും നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *