റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആന്റണി വർഗീസിന്റെ ഹിമാചൽ യാത്ര … വാബി സബി

May 14, 2021 - 11:05 am

വാബി സബി എന്ന പേരിൽ ഹിമാചൽ യാത്ര നടത്തിയ യുവനടൻ ആന്റണി വർഗീസും സംഘവും എടുത്ത യാത്രാ വീഡിയോകൾ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. 12 മിനിട്ടോളം ദൈർഘ്യമുള്ള ഈ വീഡിയോയിൽ യാത്ര വിവരണം പോലെ എഡിറ്റ് ചെയ്ത് തയ്യാറാക്കിയ ആദ്യത്തെ എപ്പിസോഡിൽ ഹിമാചൽ പ്രദേശിലെ കൽഗയെ കേന്ദ്രീകരിച്ചാണ് വിവരിക്കുന്നത്.

കൽഗയുടെ താഴ്വരകളിലൂടെയും മഞ്ഞു മലകളിലൂടെയും കുന്നിൻചെരുവിലെ ഗ്രാമങ്ങളിൽ താമസിക്കുന്ന ദേശവാസികളിലൂടെയും നാടോടികളുടെയുമൊക്കെ ഇടയിലൂടെ ഒരു യാത്രയിൽ എന്നപോലെ പ്രേക്ഷകരെ കൊണ്ട് പോകുന്നതാണ് വാബി സബിയെ മനോഹരമാകുന്നത്.

ഏതൊരു യാത്രയിലും ഉണ്ടാവുന്ന പോലെയുള്ള ബുദ്ധിമുട്ടുകളും ഒരുപാട് നല്ല അനുഭവങ്ങളും കാഴ്ചകളും ഒരു കഥയിലെ കഥാപാത്രങ്ങൾ എന്നപോലെ കണ്ടുമുട്ടിയ ബാബാ , മാതാജി ചാർളി തുടങ്ങിയ വ്യത്യസ്തരായ ആളുകളും അവരുടെ ജീവിതങ്ങളും വ്യത്യസ്തമായി അവതരിപ്പിക്കുന്നതിലൂടെയാണ് മറ്റുള്ള ട്രാവൽ വ്‌ളോഗുകളിൽ നിന്നും വാബി സബി വേറിട്ടു നിൽക്കുന്നത്.

കലിഗയിൽ നിന്നും തുടങ്ങി മണാലി ലേക്കുള്ള യാത്ര തുടങ്ങുന്നതിൽ ആദ്യ എപ്പിസോഡ് അവസാനിക്കുമ്പോൾ രണ്ടാം എപിസോഡ് ഒരുക്കിവച്ചിരിക്കുന്നത് മലയാളികളെല്ലാം സ്വന്തം നാട് പോലെ പറഞ്ഞു കേൾക്കുന്ന മണാലി ആണ് . മലയാള സിനിമയിലെ ഇരുപത്തിയഞ്ചോളം സെലിബ്രിറ്റികൾ ചേർന്നാണ് റിലീസ് ചെയ്തത്.

ആന്റണി യിലൂടെ കഥ പറഞ്ഞുപോകുന്ന ഈ മനോഹര യാത്ര സംവിധാനം ചെയ്തിരിക്കുന്നത് സനിയാസും നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത് വൈശാഖ് സി വടക്കേവീടും ആണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *