റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ട്വന്റി20 ലോകകപ്പ്: ടീമുകളുടെ എണ്ണം കൂട്ടാന്‍ ഐ.സി.സി; 2024ല്‍ എണ്ണം ഇരുപതാക്കും

May 15, 2021 - 12:41 pm

ദുബായ്: ട്വന്റി20 ലോകകപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനിച്ചു. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പില്‍ 16 ടീമുകളാണു മത്സരിക്കുന്നത്. 2024 ലോകകപ്പില്‍ ടീമുകളുടെ എണ്ണം ഇരുപതാക്കും. പ്രാഥമിക ഘട്ടത്തില്‍ അഞ്ച് ടീമുകള്‍ വീതമുള്ള നാലു ഗ്രൂപ്പുകളുണ്ടാകും. ക്രിക്കറ്റ് കൂടുതല്‍ രാജ്യങ്ങളിലെത്താന്‍ ഇതുസഹായിക്കുമെന്നാണ് ഐ.സി.സിയുടെ കണക്കു കൂട്ടല്‍. ഏകദിന ലോകകപ്പിലും ടീമുകളുടെ എണ്ണം പത്തില്‍നിന്നു 14 ലേക്ക് ഉയര്‍ത്തുന്നതു പരിഗണനയിലാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *