റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേന്ദ്രസര്‍ക്കാര്‍ ക്ഷാമബത്ത 11% വര്‍ധിപ്പിച്ചു

July 15, 2021 - 4:41 pm

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്ത (ഡി.എ.) 11 ശതമാനം വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തിലാകും. ഇതോടെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എയും പെന്‍ഷന്‍കാരുടെ ഡിയര്‍നെസ് റിലീഫും പതിനേഴില്‍നിന്ന് 28 ശതമാനമാകും. കഴിഞ്ഞവര്‍ഷം കോവിഡിനേത്തുടര്‍ന്ന് ഡി.എ. വര്‍ധന തടഞ്ഞുവച്ചതിനാല്‍ പെന്‍ഷന്‍കാര്‍ക്കും ജീവനക്കാര്‍ക്കും വലിയ ആശ്വാസം പകരുന്നതാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. 48,34,000 കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 65,26,000 പെന്‍ഷന്‍കാര്‍ക്കും ഗുണകരമാകുന്ന തീരുമാനം കേന്ദ്രസര്‍ക്കാരിന് 34,400 കോടി രൂപയുടെ ബാധ്യത സൃഷ്ടിക്കുമെന്ന് സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *