റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബി.ജെ.പി. പ്രവര്‍ത്തകരുമായി സംഘര്‍ഷം: നൂറിലേറെ കര്‍ഷകര്‍ക്കെതിരേ രാജ്യദ്രോഹക്കേസ്

July 16, 2021 - 9:49 am

ചണ്ഡിഗഢ്: ഈ മാസം 11 നു സിര്‍സ ജില്ലയില്‍വച്ച് ബി.ജെ.പി. പ്രവര്‍ത്തകരുമായുണ്ടായ ഏറ്റുമുട്ടലിനിടെ പാര്‍ട്ടി നേതാവും ഹരിയാന ഡെപ്യൂട്ടി സ്പീക്കറുമായ രണ്‍ബീര്‍ ഗാങ്വയുടെ ഔദ്യോഗിക വാഹനം തകര്‍ത്തെന്ന പരാതിയില്‍ നൂറിലേറെ കര്‍ഷകര്‍ക്കെതിരേ ഹരിയാന പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. കൊലപാതകശ്രമത്തിനും കേസെടുത്തിട്ടുണ്ട്. രാജ്യദ്രോഹനിയമം ദുരുപയോഗം ചെയ്യപ്പെടുന്നതായി സുപ്രീം കോടതി അഭിപ്രായപ്പെട്ടതിനു പിന്നാലെയാണു കര്‍ഷകര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കര്‍കര്‍ക്കെതിരേ കേസെടുത്തെന്ന വാര്‍ത്ത പുറത്തുവന്നത്. കര്‍ഷക നേതാക്കളായ ഹര്‍ചരണ്‍ സിങ്, പ്രഹല്‍ദ് സിങ് എന്നിവരക്കം നൂറിലേറെപേര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സമരം ചെയ്യുന്ന കര്‍ഷകരും ബി.ജെ.പി. പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *