റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡ് വാക്‌സീനുകള്‍ മിശ്രിതപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

August 14, 2021 - 6:33 pm

പുണെ: രണ്ട് കൊവിഡ് വാക്‌സീനുകള്‍ മിശ്രിതപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ഡോ. സിറസ് പൂനവാല.

മിശ്രിത വാക്‌സീന്‍ പ്രതീക്ഷിച്ച ഫലം പ്രതിരോധം നല്‍കിയില്ലെങ്കില്‍ ഇരു കമ്പനികളും പരസ്പരം കുറ്റപ്പെടുത്തും. മറ്റ് വാക്‌സിന്റെ ഗുണമില്ലായ്മയാണ് പ്രതീക്ഷിച്ച ഫലം കിട്ടാത്തതിന്റെ കാരണമെന്ന് സിറം പറയും. മറ്റ് കമ്പനിയും അതുതന്നെ പറയും- അദ്ദേഹം പറഞ്ഞു. വാക്‌സീന്‍ മിശ്രിതപ്പെടുത്തിയാല്‍ കൂടുതല്‍ ഫലം കിട്ടുമെന്ന് കൃത്യമായ പരീക്ഷണം നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

വാക്‌സീന്‍ മിശ്രിതത്തിന് ഞാന്‍ എതിരാണ്. അതിന്റെ ആവശ്യം ഇപ്പോള്‍ ഇല്ല-ലോകമാന്യതിലക് നാഷണല്‍ അവാര്‍ഡ് സ്വീകരിച്ച് 13/08/2021 വെള്ളിയാഴ്ച സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ രണ്ട് ഡോസായി സ്വീകരിച്ചാല്‍ കൂടുതല്‍ ഫലമുണ്ടാകുമെന്ന് ഐസിഎംആര്‍ വ്യക്തമാക്കിയത്. ഉത്തര്‍പ്രദേശില്‍ 98 പേരിലാണ് പഠനം നടത്തിയത്. ആദ്യ ഡോസ് കൊവിഷീല്‍ഡും രണ്ടാം ഡോസ് കൊവാക്‌സിനുമാണ് നല്‍കിയത്. പരീക്ഷണം നടത്തിയ 18 പേരില്‍ പ്രതിരോധ ശേഷി വര്‍ധിച്ചതായി ഐസിഎംആര്‍ വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *