കൊച്ചി : ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ കയറ്റിറക്കിന് ചുമട്ടുതൊഴിലാളികളെ നിയോഗിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. കയറ്റിറക്കിന് സ്വന്തം ജീവനക്കാരെ നിയമിക്കുന്നതിനുളള പോലീസ് സംരക്ഷണം തേടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റെ വിധി. എളുപ്പം പൊട്ടുന്നതും സൂക്ഷിച്ച കൈകാര്യം ചെയ്യേണ്ടതുമാണെന്ന് നിര്‍മാതാക്കള്‍ സാക്ഷ്യപ്പെടുത്തിയ ഇത്തരം ഉദ്‌പ്പന്നങ്ങള്‍ കയറ്റിയിറക്കാന്‍ ചുമട്ടുതൊഴിലാളികളെ നിയോഗിക്കേണ്ടതില്ലെന്നാണ് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയത്.
എന്നാല്‍ ഹര്‍ജിക്കാരുടെ സ്ഥാപനങ്ങലിലെ മറ്റുല്‍പ്പന്നങ്ങളുടെ കയറ്റിറക്കിന് ചുമട്ടുതൊഴിലാളികളെ നിയോഗിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഹര്‍ജിക്കാര്‍ക്ക് സ്വന്തം ജീവനക്കാരെ നിയോഗിച്ച് ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ കയറ്റിറക്കുനടത്താന്‍ പോലീസ് സംരക്ഷണം നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എളുപ്പം തകരുന്ന ഉപകരണങ്ങളെ ചുമട്ടുതൊഴിലാളി നിയമത്തില്‍ നിന്ന് 2008ല്‍ കൊണ്ടുവന്ന ഭേതഗതി അനുസരിച്ച് ഒഴിവാക്കിയിട്ടുണ്ട്.
എന്നാല്‍ ഉപകരണങ്ങള്‍ എളുപ്പം തകരുന്നതാണോയെന്ന പേരില്‍ പലപ്പോഴും തര്‍ക്കമുണ്ടാകുന്നുണ്ട്. മികച്ച രീതിയില്‍ പാക്കുചെയ്‌തുവരുന്ന ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ എളുപ്പം തകരില്ലെന്നും ആ നിലക്ക് ചുമട്ടുതൊഴിലാളികളെ നിയോഗിക്കാമെന്നുമായിരുന്നു ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വാദം. ഈ വാദം കോടതി തളളി.
