റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമ്പലവയലിൽ ബേക്കറിയിൽ നിന്നും അൽഫാം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ

November 7, 2021 - 8:50 am

വയനാട്: അമ്പലവയലിൽ ബേക്കറിയിൽ നിന്നും അൽഫാം കഴിച്ച 15ൽ അധികം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. ഫേമസ് ബേക്കറിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി ബേക്കറി അടച്ചു പൂട്ടി. റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നിരവധി പേരിൽ നിന്നും പരാതി ഉയർന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ നടപടി.

നവംമ്പർ മൂന്നാം തീയതി മുതൽ ഇവിടെ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭഷ്യവിഷബാധയേറ്റത്. ഇവർ സ്വകാര്യ ഹോസ്പിറ്റലുകളിൽ ചികിത്സയിൽ തുടരുകയാണ്. ബുധനാഴ്ച ബേക്കറിയിൽനിന്ന് അൽഫാം കഴിച്ച റെസ്റ്റ് ഹൗസ് സ്വദേശികളായ ചേലക്കാട് വീട്ടിൽ ഉഷ (43), മക്കളായ വത്സരാജ് (21), മരുമകൾ ഷഹന ഷെറിൻ എന്നിവർ ഇപ്പോഴും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *