പീരുമേട്: പീരുമേട് താലൂക്കിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.പ്രത്യേക സംരക്ഷിപ്ത വോട്ടർ പട്ടിക 2022 പുതുക്കലിന്റെ ഭാഗമായാണ് താലൂക്കിലെ കരട് പട്ടിക പ്രസിദ്ധീകരിച്ചത്. 2022 ജനുവരി 1ന് 18 വയസ് തികയുന്നവർക്ക് പേർ ചേർക്കുന്നതിനും കരട് പട്ടികയുമായി ബന്ധപ്പെട്ടുളള പരാതികൾ അറിയിക്കുന്നതിനും ഈ മാസം 30 വരെ അവസരമുണ്ടാകും.
ഇലക്ഷൻ വിഭാഗത്തിന്റെ ജില്ല, താലൂക്ക് ഓഫീസുകളിൽ ഇതിനായി സൗകര്യം ഒരുക്കിയിട്ടുളളതായി പീരുമേട് താലൂക്ക് ഇക്ടറൽ രജിസ്ട്രേഷൻ ഓഫീസർ കെ.എസ് വിജയലാൽ അറിയിച്ചു. വോട്ടർ പട്ടികയുടെ പകർപ്പ് ഇലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലും ജില്ല, താലൂക്ക്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലെ ഇലക്ഷൻ വിഭാഗങ്ങലിൽ നിന്നും ലഭ്യമാവും.
പുതുക്കുന്നതിനും പുതിയവ ചേർക്കുന്നതിനും www.nvsp.in, www.vorterportel.eci.gov.in വഴിയും അക്ഷയ കേന്ദ്രങ്ങൾ മുഖേനയും സ്മാർട്ടഫോൺ ഉപയോഗിച്ചും രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിയും. വോട്ടർ പട്ടിക 2022 ജനുവരി 5ന് പ്രസിദ്ധീകരിക്കും.
