റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂരിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം

December 13, 2021 - 9:29 am

കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാന്‍സലര്‍ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രി കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു പ്രതിഷേധം. സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ മൂന്ന് ദിവസമായി മുഖ്യമന്ത്രി കണ്ണൂരിലുണ്ടായിരുന്നു.

13/12/21 തിങ്കളാഴ്ച എറണാകുളത്തേക്ക് മടങ്ങാന്‍ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ മമ്പറത്തു വെച്ചാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധമുണ്ടായത്. അഞ്ചോളം പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിക്ക് അകമ്പടിയായി പൊലീസുണ്ടായിരുന്നെങ്കിലും വാഹനം നിര്‍ത്തുകയോ അരെയെങ്കിലും കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ല. കണ്ണൂര്‍ യൂണിവേഴ്സിറ്റി വി.സി പുനര്‍‌നിയമനവുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *