റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റാണ വീണ്ടും റിമാന്‍ഡില്‍

January 29, 2023 - 10:18 pm

തൃശൂര്‍: സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പു കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണയെ കോടതി വീണ്ടും റിമാന്‍ഡ് ചെയ്തു. ഇന്നലെ വൈകിട്ട് നാലിന് 10 ദിവസത്തെ പോലീസ് കസ്റ്റഡി പൂര്‍ത്തിയാക്കി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. റാണ മുമ്പ് നല്‍കിയ ജാമ്യഹര്‍ജി നാളെ പരിഗണിക്കും. റാണയ്‌ക്കെതിരേ 70 ല്‍ പരം കേസുകളുള്ളതിനാല്‍ പ്രത്യേകമായി കുറ്റപത്രം നല്‍കാനാണ് പോലീസ് ആലോചിക്കുന്നത്. അന്വേഷണപുരോഗതി റിപ്പോര്‍ട്ടും കൈമാറും. കഴിഞ്ഞ 11നാണ് കോയമ്പത്തൂരില്‍ റാണ പിടിയിലായത്. 138 കോടിയോളം വിവിധ അക്കൗണ്ടുകളിലൂടെ നിക്ഷേപമായി ലഭിച്ചിട്ടുണ്ടെങ്കിലും ചെലവിട്ടതു സംബന്ധിച്ച് പോലീസിനു വ്യക്തതയില്ല. ചോദ്യംചെയ്തവേളയില്‍ ബിസിനസില്‍ നിക്ഷേപിച്ചുവെന്നല്ലാതെ കൃത്യമായ ഉത്തരം റാണ നല്‍കിയിട്ടില്ല. പുതുക്കാട് പാലാഴിയില്‍ വാടകവീട്ടില്‍നിന്ന് റാണയുടെ സുഹൃത്ത് ഒളിപ്പിച്ച രേഖകളും ഹാര്‍ഡ്‌വെയറുകളുമടക്കം കണ്ടെടുത്തിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *