റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തുടർച്ചയായി എട്ട് ബജറ്റ് : ചരിത്രം കുറിച്ച്‌ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

February 2, 2025 - 8:03 am

ഡല്‍ഹി: ഏഴു തവണ തുടർച്ചയായി ബജറ്റ് അവതരിപ്പിച്ച സി.ഡി. ദേശ്മുഖിന്‍റെ റിക്കാർഡ് മറികടന്ന് നിർമലാ സീതാരമൻ . എട്ടു തവണ തുടർച്ചയായി കേന്ദ്രബജറ്റ് അവതരിപ്പിച്ചതോടെ ചരിത്രം കുറിച്ചുച്ച്കേന്ദ്ര ധനമന്ത്രി .ഏഴ് സന്പൂർണ ബജറ്റും ഒരു ഇടക്കാല ബജറ്റുമാണ് നിർമല അവതരിപ്പിച്ചത്. 1951നും 56 നും ഇടയില്‍ തുടർച്ചയായി ആറ് സമ്പൂർണ ബജറ്റും ഒരു ഇടക്കാല ബജറ്റുമാണ് ദേശ്മുഖ് അവതരിപ്പിച്ചത്.

സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റവും തവണ ബജറ്റ് അവതരിപ്പിച്ചത് മൊറാർജി ദേശായി

ഏഴ് സമ്പൂർണ ബജറ്റുകള്‍ അവതരിപ്പിച്ചതോടെ ആറു തവണ തുടർച്ചയായി സമ്പൂർണ ബജറ്റ് അവതരിപ്പിച്ച മൊറാർജി ദേശായിയുടെ റിക്കാർഡും നിർമല മറികടന്നു. എന്നാല്‍, ആകെ പത്ത് ബജറ്റുകള്‍ അവതരിപ്പിച്ച മൊറാർജി ദേശായി തന്നെയാണ് സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റവും തവണ ബജറ്റ് അവതരിപ്പിച്ചത്.

മൂന്നാം സ്ഥാനത്താണു നിർമല

1959 മുതല്‍ 64 വരെ ആറും 1967 മുതല്‍ 69 വരെ നാലും ബജറ്റുകളാണ് മൊറാർജി ദേശായി അവതരിപ്പിച്ചത്. ഒൻപത് തവണ ബജറ്റ് അവതരിപ്പിച്ച പി. ചിദംബരമാണ് കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച കേന്ദ്ര ധനമന്ത്രിമാരില്‍ രണ്ടാം സ്ഥാനത്ത്. മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിക്കൊപ്പം മൂന്നാം സ്ഥാനത്താണു നിർമല

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *