റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

600 ഓളം അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ കൂടി യു.എസ് തിരികെ അയയ്ക്കുമെന്ന് റിപ്പോർട്ട്

February 9, 2025 - 6:02 am

ഡല്‍ഹി: യു.എസില്‍ നിന്ന് 600 ഓളം അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ കൂടി തിരികെ അയയ്ക്കുമെന്ന് റിപ്പോർട്ട്. 487 ഇന്ത്യൻ കുടിയേറ്റക്കാരെ ഉടൻ നാടുകടത്തുമെന്നാണ് കഴിഞ്ഞ ദിവസം യു.എസ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചത്. ഈ പട്ടികയിലേക്ക് 203 പേരെ കൂടി ഉള്‍പ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. വരും ദിവസങ്ങളില്‍ എണ്ണം കൂടാനും സാദ്ധ്യതയുണ്ട്. നിലവില്‍ ഏകദേശം 18,000 ഇന്ത്യക്കാർ രേഖകളില്ലാതെ യു.എസില്‍ താമസിക്കുന്നതായാണ് റിപ്പോർട്ട്

വിലങ്ങും ചങ്ങലയിട്ടും കൊണ്ടുവന്നതില്‍ ഇന്ത്യ അതൃപ്‌തി അറിയിച്ചു.

നാടുകടത്തുന്നവരോട് മാന്യമായി പെരുമാറണമെന്ന് യു.എസിനോട് ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചിരുന്നു.ഇന്ത്യൻ കുടിയേറ്റക്കാരെ സൈനിക വിമാനത്തില്‍ 40 മണിക്കൂർ വിലങ്ങും ചങ്ങലയിട്ടും കൊണ്ടുവന്നതില്‍ ഇന്ത്യ അതൃപ്‌തി അറിയിച്ചതിന് പിന്നാലെയാണിത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *