റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പി ഡി പി ചെയര്‍മാന്‍ അബ്ദുൾനാസിർ മഅ്ദനി വീണ്ടും ആശുപത്രിയില്‍

October 4, 2025 - 5:42 am

കൊച്ചി | പി ഡി പി ചെയര്‍മാന്‍ അബ്ദുൾനാസിർ മഅ്ദനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം എറണാകുളത്തെ വസതിയില്‍ വിശ്രമത്തിലായിരുന്ന മഅ്ദനിയെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് അഡ്മിറ്റ് ചെയ്തത്.

രക്തസമ്മര്‍ദക്കുറവ്, ഹൃദയമിടിപ്പ് കൂടുതല്‍, ശ്വാസതടസം, ഡയബറ്റിക് ന്യൂറോപ്പതി മൂലം രക്തചംക്രമണ വ്യവസ്ഥയ്ക്കുണ്ടായ തകരാറുകള്‍ എന്നിവയെ തുടര്‍ന്നാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *