Tag
ന്യൂസ് ഡെസ്ക്

ഇറാനിയന്‍ കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 101 പേരെ കാണാതാവുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍

March 4, 2026 - 9:12 pm

കൊളംബോ | ശ്രീലങ്കന്‍ തീരത്ത് വെച്ച് ഇറാനിയന്‍ കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 101 പേരെ കാണാതാവുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ . മാർച്ച് 4 ബുധനാഴ്ചയാണ് ആക്രമണം നടന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു അന്തര്‍വാഹിനി കപ്പലിനെ ആക്രമിച്ചതായാണ് വിവരം. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

79 പേരെ രക്ഷപ്പെടുത്തിയതായും അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും നാവികസേനാ വൃത്തങ്ങള്‍

ആക്രമിക്കപ്പെട്ട കപ്പല്‍ പൂര്‍ണ്ണമായും മുങ്ങിപ്പോയി.101 പേരെ കാണാതായിട്ടുണ്ട്. ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തില്‍ ഏകദേശം 78 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ ആരോടെ കപ്പലില്‍ നിന്ന് അപായ സന്ദേശംലഭിച്ചതിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ നാവികസേന രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 79 പേരെ രക്ഷപ്പെടുത്തിയതായും അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും നാവികസേനാ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

അതേ സമയം നാവികസേനയുടെ ഔദ്യോഗിക വക്താവ് 101 പേരെ കാണാതായെന്ന വാര്‍ത്ത നിഷേധിച്ചു. 32 പേരെ രക്ഷപ്പെടുത്തിയെന്നും അവര്‍ ചികിത്സയിലാണെന്നുമാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക നിലപാട്. എന്നാല്‍ വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് പാര്‍ലമെന്റില്‍ പറഞ്ഞത് 30 ഓളം പേരെ രക്ഷപ്പെടുത്തിയെന്നാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *