റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുഞ്ഞാലിക്കുട്ടിയുടേത് നയതന്ത്ര ബന്ധം തകര്‍ക്കുന്ന ആരോപണം. തെളിയിക്കണം, അല്ലെങ്കില്‍ കേസെടുക്കണം- സിപിഎം.

September 20, 2020 - 10:37 pm

തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റ് വഴി കേരളത്തിലേക്ക് ഖുര്‍ആനും ഈന്തപ്പഴവും കൊണ്ടുവന്നതില്‍ ദുരൂഹത ആരോപിക്കുന്ന കുഞ്ഞാലിക്കുട്ടി ലക്ഷക്കണക്കിന് മലയാളികളുടെ ജീവന്‍കൊണ്ട് പന്താടുകയാണെന്ന് സിപിഎം ഔദ്യോഗിക പ്രസ്താവനയില്‍ ആരോപിച്ചു. ഖുര്‍ആന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്നും ഈന്തപ്പഴത്തില്‍ കുരുവിന് പകരം സ്വര്‍ണമാണെന്നും ആവര്‍ത്തിക്കുന്ന കുഞ്ഞാലിക്കുട്ടി യുഎഇ കള്ളക്കടത്ത് രാജ്യമാണെന്ന് പ്രഖ്യാപിക്കുകയാണ് . രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തെ തകര്‍ക്കുന്ന പ്രസ്താവന നടത്തിയ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയ്ക്ക് എതിരെ കേസ് എടുക്കണമെന്നും സിപിഎം ഒദ്യോഗിക പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

യുഎഇ എന്ന രാജ്യത്തെ പ്രതിക്കൂട്ടിലാക്കി നിര്‍ത്താനുള്ള ശ്രമം പ്രവാസി മലയാളികളെ കൊലയ്ക്ക് കൊടുക്കുന്നതിനു തുല്യമാണ്.
നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരാതെ ന്നും സിപിഎം പറയുന്നു. തൈളിവുകള്‍ അടിയന്തരമായി ഐ.എന്‍.എയ്ക്ക് കൈമാറാത്ത പക്ഷം നിരുത്തരവാദിത്തപരമായ പ്രസ്താവനയ്ക്ക് കുഞ്ഞാലിക്കുട്ടി മാപ്പ് പറയണമെന്നും സിപിഎം ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റ് ആരംഭിക്കുന്നത കേരളത്തോടുള്ള പ്രത്യേക താല്‍പര്യത്തിന്റെ ഭാഗമായാണ്.
ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലിചെയ്യുന്ന രാജ്യമാണ് യുഎഇ . ആ രാജ്യം അവരുടെ കോണ്‍സുലേറ്റിലേക്ക് അയച്ചതാണ് ഖുര്‍ആനും ഈന്തപ്പഴവും. ഇത് കേന്ദ്രസര്‍ക്കാരിന്റെ കസ്റ്റംസ് ക്ലിയറന്‍സ് ചെയ്തതുമാണെന്ന് സിപിഎം പറഞ്ഞു.

ബിജെപിക്കുവേണ്ടി ഏതറ്റം വരേയും പോകാന്‍ മടിയില്ലാത്ത കുഞ്ഞാലിക്കുട്ടി അപകടകരമായ നീക്കങ്ങളാണ് നടത്തുന്നത്. നേരത്തെ സംഘപരിവാര്‍ വാദം ഏറ്റുപിടിച്ച് ഖുറാനെ അധിക്ഷേപിച്ചു, ഇപ്പോള്‍ യുഎഇയെ കള്ളക്കടത്ത് രാജ്യമായും പ്രഖ്യാപിച്ചു. ഇടതുപക്ഷ വിരുദ്ധതയും അധികാരമോഹവും മുസ്ലിം ലീഗിനെ എത്രമാത്രം അധ: പതിപ്പിച്ചിരിക്കുന്നു എന്നതിന്റെ തെളിവുകൂടിയാണിത്. സാമുദായിക സംഘടനകളുള്‍പ്പെടെ എതിര്‍ത്തിട്ടും ഖുര്‍ആന്‍ വിരുദ്ധത കുഞ്ഞാലിക്കുട്ടി ആവര്‍ത്തിച്ചത് ബിജെപി വിധേയത്വത്തിന്റെ ആഴം തുറന്നുകാണിക്കുകയാണെന്നും സിപിഎം ആരോപിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *