റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ സപ്ലൈക്കോ നടത്തിയത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍: മന്ത്രി പി തിലോത്തമന്‍

October 6, 2020 - 5:35 pm

ആലപ്പുഴ: കോവിഡ് കാലത്തെ വെല്ലുവിളികള്‍ അതിജീവിച്ച് പൊതുവിതരണ രംഗത്ത് സപ്ലൈക്കോ നടത്തിയത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ഹരിപ്പാട് ആരംഭിച്ച സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ പൊതുവിതരണ രംഗത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം തന്നെ നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സബ്‌സിഡി ഉത്പ്പന്നങ്ങളുടെ വില ഉയര്‍ത്തില്ലെന്ന വാഗ്ദാനം പാലിച്ചാണ് കഴിഞ്ഞ നാലര വര്‍ഷക്കാലമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. പ്രതികൂല സാഹചര്യങ്ങള്‍ പലതും അഭിമുഖീകരിക്കേണ്ടി വന്നിട്ടും അരിയുടെ വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിനായി. സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ വഴി ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ഉറപ്പ് വരുത്താന്‍ സാധിച്ചെന്നും മന്ത്രി പറഞ്ഞു. 

ഹരിപ്പാട് റവന്യൂ ടവറിലാണ് സപ്ലൈക്കോയുടെ പുതിയ സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചത്. ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിച്ചു. ഹരിപ്പാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ വിജയമ്മ പുന്നൂര്‍മഠം, സപ്ലൈകോ മാനേജിങ് ഡയറക്ടര്‍ പി. എം. അലി അസ്ഗര്‍ പാഷാ, സപ്ലൈകോ എറണാകുളം മേഖല മാനേജര്‍ എല്‍. മിനി തുടങ്ങിയവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8387/Supplyco.html

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *