കൊല്ലം: ചടയമംഗലത്ത് നടുറോഡിസല്‍ വച്ച് വയോധികനെ മര്‍ദ്ദിച്ച എസ്.ഐ ക്കെതിരെ നടപടി . കുട്ടിക്കാനം കെഎപി ബറ്റാലിയനില്‍ കഠിന പരിശീലനത്തിനാണ് സ്ഥലം മാറ്റിയിരിക്കുന്നത്. വിശദമായ അന്വേഷണത്തിനുശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് കൊല്ലം റൂറല്‍ എസ് പി. അറിയിച്ചു.
വാഹന പരിശോധനക്കിടെ എസ്ഐ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. പോലീസ് ജീപ്പില്‍ കയറാന്‍ വിസമ്മതിച്ച രാമാനുജന് നായരെ നടുറോഡില്‍ വച്ച് എസ്ഐ കരണത്തടിച്ചു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ റൂറല്‍ എ സ് .പി ഹരിശങ്കര്‍ അന്വേഷണത്തിനുത്തരവിട്ടിരുന്നു.
