റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രണ്ടണയുടെ വിലയുള്ള മാധ്യമങ്ങള്‍: വിവാദ പരാമര്‍ശത്തില്‍ ദ്വയാര്‍ത്ഥ മാപ്പുമായി തൃണമൂല്‍ എംപി

December 9, 2020 - 4:40 pm

കൊല്‍ക്കത്ത: പാര്‍ട്ടി യോഗത്തില്‍ രണ്ടണയുടെ വിലയുള്ള മാധ്യമങ്ങളെന്ന പരാമര്‍ശം നടത്തി വിവാദത്തിലായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മോയിത്ര. പ്രസ്താവനയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് മഹുവ മോയിത്രയ്ക്കെതിരെ പ്രതിഷേധം ശക്തമാവുകയും മാപ്പ് പറയണമെന്ന് പശ്ചിമബംഗാളിലെ മാധ്യമങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഞാന്‍ പറഞ്ഞ വേദനിപ്പിക്കുന്ന, ശരിയായ കാര്യത്തിന് ക്ഷമ ചോദിക്കുന്നു’ എന്നായിരുന്നു അവരുടെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു അവരുടെ പ്രതികരണം. ഈ ദ്വയാര്‍ത്ഥ മാപ്പിനെതിരേയും സോഷ്യല്‍ മീഡിയയില്‍ ശ്കതമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

നാദിയ ജില്ലയില്‍ നടന്ന പാര്‍ട്ടി യോഗ സ്ഥലത്ത് എത്തിയ മാധ്യമപ്രവര്‍ത്തകരോടാണ് മഹുവ മോയിത്ര മോശമായി പെരുമാറിയത്. മാധ്യമപ്രവര്‍ത്തകരെ യോഗത്തിലേക്ക് ക്ഷണിച്ചതില്‍ പ്രകോപിതയായായിരുന്നു അവരുടെ പ്രതികരണം. രണ്ടു പൈസക്കാരായ പത്രക്കാരെ ആരാണ് ഇവിടേക്ക് വിളിച്ചത്? അവരെ വേദിയില്‍നിന്ന് നീക്കംചെയ്യൂ. സ്വന്തം മുഖം ടിവിയില്‍ കാണാന്‍വേണ്ടി ചില പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇത്തരം ആളുകളെ ക്ഷണിക്കുന്നത്. ഇത് നടക്കില്ല’, എന്നായിരുന്നു മഹുവ മോയിത്രയുടെ പരാമര്‍ശം. മഹുവ മോയിത്രയുടെ പ്രതികരണത്തിനെതിരെ കൊല്‍ക്കത്ത പ്രസ് ക്ലബ്ബ് രംഗത്തെത്തി. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും പ്രസ് ക്ലബ്ബ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

One Comment on “രണ്ടണയുടെ വിലയുള്ള മാധ്യമങ്ങള്‍: വിവാദ പരാമര്‍ശത്തില്‍ ദ്വയാര്‍ത്ഥ മാപ്പുമായി തൃണമൂല്‍ എംപി”

Leave a Reply

Your email address will not be published. Required fields are marked *