റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജോണ്‍ ബ്രിട്ടാസ് നിയമസഭയിലേക്ക് മത്സരിച്ചേക്കും

January 20, 2021 - 2:35 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്‌ടാവ് ജോണ്‍ ബ്രിട്ടാസ് ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന.

കണ്ണൂര്‍ സ്വദേശിയായ ബ്രിട്ടാസിന് ജില്ലയിലെ തന്നെ ഒരു സുരക്ഷിത മണ്ഡലത്തില്‍ നിന്ന് സീറ്റ് ലഭിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. ജില്ലയ്‌ക്ക് പുറത്ത് ഏതെങ്കിലും മണ്ഡലത്തില്‍ പരീക്ഷിക്കാനും ആലോചിക്കുന്നുണ്ട്. ജോൺ ബ്രിട്ടാസ് നിയമസഭയിലേക്ക് മത്സരിക്കുന്നതിനോട് മുഖ്യമന്ത്രിക്കും താത്പര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

മാധ്യമപ്രവര്‍ത്തകരായ നികേഷ് കുമാറിനേയും വീണ ജോര്‍ജിനേയും സി പി എം കഴിഞ്ഞ തവണ മത്സരിപ്പിച്ചിരുന്നു. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലും സി പി എമ്മില്‍ നിന്ന് അപ്രതീക്ഷിത സ്ഥാനാർത്ഥികൾ ഉണ്ടാകും എന്ന വാര്‍ത്തകള്‍ക്കിടെയാണ് ജോണ്‍ ബ്രിട്ടാസിൻ്റെ പേര് പരാമർശിക്കപ്പെടുന്നത്.
പാര്‍ട്ടി മുഖപത്രത്തിന്റെ ഡല്‍ഹി ബ്യൂറോ ചീഫായിരുന്ന ബ്രിട്ടാസ് പാര്‍ട്ടി ചാനലിന്റെ മാനേജിംഗ് ഡയറക്‌ടറും എഡിറ്ററും കൂടിയാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *