റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉദ്ഘാടനം കഴിഞ്ഞ് 24 മണിക്കൂർ പിന്നിടും മുൻപ് ആലപ്പുഴ ബൈപ്പാസിൽ അപകടം , ടോൾ പ്ലാസയിലെ കാബിൻ ലോറി ഇടിച്ച് തകർന്നു

January 29, 2021 - 12:26 pm

ആലപ്പുഴ: വ്യാഴാഴ്ച(28/01/01) ഉദ്ഘാടനം ചെയ്ത ആലപ്പുഴ ബൈപ്പാസിലെ ടോൾ പ്ലാസയിലെ കാബിൻ 24 മണിക്കൂർ പിന്നിടും മുൻപ് ലോറി ഇടിച്ച് തകർന്നു. തടികയറ്റി വന്ന ലോറി ഇടിച്ചാണ് കാബിൻ തകർന്നത്. വെളളിയാഴ്ച പുലർച്ചെ ആയിരുന്നു സംഭവം.

ബൈപ്പാസിന്റെ വടക്കേ അറ്റമായ കൊമ്മാടിയിലാണ് ടോൾ ഗേറ്റ് സ്ഥാപിച്ചിരിക്കുന്നത്. തടികയറ്റി പോവുന്ന ലോറിയിൽ നിന്ന് പുറത്തേക്ക് തള്ളിനിന്ന തടിക്കഷ്ണം ടോൾപ്ലായിലെ കാബിനിൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

ടോൾ പ്ലാസയിലെ ഒരു കാബിൻ മാത്രമാണ് തകർന്നത്. മറ്റ് ഗേറ്റുകൾക്കും കാബിനുകൾക്കും തകരാറില്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *