റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ട്രെയിനില്‍ അവകാശിയില്ലാത്ത 1.40 കോടി രൂപ

February 17, 2021 - 9:21 pm

കാണ്‍പുര്‍: ട്രെയിനിലെ പാന്‍ട്രി കാറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ട്രോളി ബാഗിനുള്ളില്‍നിന്ന് 1.40 കോടി രൂപ കണ്ടെത്തി. ബിഹാറിലെ ജയനഗറില്‍നിന്നു ഡല്‍ഹിയിലേക്കു പോയ വണ്ടിയിലാണ് പണമടങ്ങിയ ബാഗ് കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ആളില്ലാത്ത ബാഗ് പാന്‍ട്രി ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടത്. അവര്‍ ഉടന്‍ തന്നെ റെയില്‍വേ പോലിസിനെ വിവരം അറിയിച്ചു. അവര്‍ അത് സ്റ്റേഷനില്‍ ഇറക്കി.സ്റ്റേഷനില്‍ വച്ച് ബാഗ് തുറന്നുനോക്കിയപ്പോള്‍ നോട്ടുകെട്ടുകള്‍ അടുക്കിയ നിലയില്‍ ആയിരുന്നു. ആദായ നികുതി വകുപ്പിനെ വിവരം അറിയിച്ചു. ആരാണ് ബാഗ് കൊണ്ടുവച്ചത് എന്ന അറിയില്ലെന്ന് പാന്‍ട്രി ജീവനക്കാര്‍ പോലിസിനോടു പറഞ്ഞു. അന്വേഷണം നടക്കുകയാണെന്ന് പോലിസ് അറിയിച്ചു. ബാഗ് നഷ്ടപ്പെട്ടതായി ഒരാളും ഇതുവരെ പരാതി നല്‍കിയിട്ടില്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *