റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

74 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

February 28, 2021 - 8:34 am

കൊച്ചി: കൊച്ചി മരടില്‍ 74 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. മരട് തോമസപുരം സ്വദേശിനി കളപ്പുരക്കല്‍ തങ്കമ്മ ചാക്കോയാണ് മരിച്ചത്. തലക്ക് പരിക്കേറ്റ് തറയില്‍ വീണ് കിടക്കുകയായിരുന്നു 74 കാരിയായ തങ്കമ്മ. ഏറെനാളരായി വീട്ടില്‍ ഒറ്റക്ക് താമസിക്കുകയായിരുന്നു. പോലീസും വിരലടയാള വിദഗ്ദരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കാല്‍വഴുതിവീണ് തല തറയിലിടിച്ചതാവാം മരണകാരണമെന്നാണ് പ്രാഥമീക നിഗമനം. മൂന്നുദിവസം മുമ്പ് മരണം സംഭവിച്ചതായി കരുതുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *