റിപ്പോര്‍ട്ട്

പാലോട് ​ഗ്രാമീണ മേഖലയില്‍ മണ്ണിടിച്ചില്‍ വ്യാപകം

By ന്യൂസ് ഡെസ്ക് October 25, 2025
പാലോട്: കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴയില്‍ ഗ്രാമീണ മേഖലയില്‍ മണ്ണിടിച്ചില്‍ വ്യാപകം .കുറുപുഴ മാമൂട്ടില്‍ സിന്ധുവിന്റെ വീടിനോട് ചേർന്ന് മണ്ണിടിഞ്ഞ് മതില്‍ തകർന്നു.ഇളവട്ടം ഹൈസ്കൂള്‍ ജംഗ്ഷന് സമീപം കൊടുംവളവില്‍ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണു.വീണ്ടും ഇവിടെ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്.മണ്ണിടിച്ചിലുണ്ടായ ഭാഗത്ത്...
Read full story
കോട്ടയം | കലുങ്ക് സംവാദം കഴിഞ്ഞ് മടങ്ങിയ സുരേഷ് ഗോപി എംപിക്ക് നിവേദനം നല്‍കാന്‍ ശ്രമം.നിവേദനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാറിന് ചുറ്റും നടന്ന ഇയാളെ ബിജെപി പ്രവര്‍ത്തകര്‍ പിടിച്ചു മാറ്റുകയായിരുന്നു. കോട്ടയം പള്ളിക്കത്തോട് ആണ് സംഭവം. അപകടം ഒഴിവാക്കാനാണ് പിടിച്ചുമാറ്റിയതെന്നും നിവേദനം...
Read full story
വാഴക്കുളം: 220 കെവി വൈദ്യുത ടവറില്‍ നിന്ന് ലൈൻ പൊട്ടിവീണു. ഒക്ടോബർ 19 ന് ഉച്ചകഴിഞ്ഞ് മൂന്നോടെ വേങ്ങച്ചുവട്ടിലാണ് ലൈൻ പൊട്ടിവീണത്. കൊട്ടിക്കല്‍ രാജൻ, സഹോദരൻ തങ്കൻ എന്നിവരുടെ വീടുകളുടെ മുകളിലാണ് വലിയ ശബ്ദത്തോടെ ലൈൻ പതിച്ചത്.അപകടത്തില്‍ ആർക്കും പരിക്കില്ല. മേഖലയില്‍...
Read full story
എറണാകുളം| എറണാകുളം കോതമംഗലം മാമലക്കണ്ടത്ത് പാറ ഇടിഞ്ഞു വീണ് അപകടം. സംഭവത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് പരുക്കേറ്റു. കൊയിനിപ്പാറ സ്വദേശികളായ രമണി, തങ്കമണി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് പറ്റിയ രമണിയുടെ നില ഗുരുതരമാണ്. തൊഴിലിടത്തില്‍ പണിയെടുക്കുന്നതിനിടെ...
Read full story
റിപ്പോര്‍ട്ട്

രാജസ്ഥാനിൽ വാഹനം മറിഞ്ഞ് ഒരു സൈനികൻ മരിച്ചു

By ന്യൂസ് ഡെസ്ക് October 13, 2025
ജയ്‌സാല്‍മാര്‍ | രാജസ്ഥാനിലെ ജയിസാല്‍മീര്‍ ജില്ലയിലെ ഗംനെവാല ഗ്രമത്തില്‍ വാഹനം മറിഞ്ഞ് ഒരു സൈനികൻ മരിച്ചു. നാല് സൈനികർക്ക് പരുക്കേറ്റു. ആന്ധ്രപ്രദേശ് സ്വദേശിയായ മേജര്‍ രാംഗന്‍ (33) ആണ് മരിച്ചത്. ഒക്ടോബർ 12 ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവമെന്ന് പോലീസ് അറിയിച്ചു. ചികിത്സക്കിടെയാണ്...
Read full story
കൊല്ലം | കൊല്ലം മയ്യനാട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു.താന്നി സ്വദേശി അലന്‍ ജോസഫ് (20), വിനു രാജ് (20) എന്നിവരാണ് മരിച്ചത്. മയ്യനാട്-താന്നി റോഡില്‍ ശാസ്താംകോവില്‍ സ്‌കൂളിന് സമീപത്ത് ഒക്ടോബർ 12...
Read full story
വിഴിഞ്ഞം: തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കോട്ടുകാല്‍ മുളളുമുക്ക് മണലി മരിയന്‍ വില്ലയില്‍ എ. ജോസ്(62) ആണ് മരിച്ചത്. സെപ്തംബർ 27-ന് ഉച്ചക്കായിരുന്നു അപകടം. തെരുവുനായ കുറുകെ ചാടിയതാണ് അപകടത്തിനുകാരണം പുളിങ്കുടിയിലെ സ്വകാര്യ റിസോര്‍ട്ടിലെ...
Read full story
റിപ്പോര്‍ട്ട്

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

By ന്യൂസ് ഡെസ്ക് September 24, 2025
കൊല്ലം| കൊല്ലം അഞ്ചല്‍ കൊച്ചുകുരുവിക്കോണത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ കരവാളൂര്‍ ഉണ്ണിക്കുന്ന് സ്വദേശി സംഗീത് മരണപ്പെട്ടു. .സെപ്തംബർ 23 രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. അഞ്ചല്‍ -പുനലൂര്‍ റോഡില്‍ വെച്ചാണ ്സംഭവം. . ഒരാൾ ഗുരുതര പരുക്കുകളോടെ...
Read full story
റിപ്പോര്‍ട്ട്

സ്‌കൂട്ടർ മറിഞ്ഞ് വയോധികൻ മരിച്ചു

By ന്യൂസ് ഡെസ്ക് August 30, 2025
കോവളം: നിയന്ത്രണം വിട്ട സ്‌കൂട്ടർ മറിഞ്ഞ് വയോധികനായ യാത്രികൻ മരിച്ചു. നെയ്യാറ്റിൻകര തിരുപുറം പഴയകട വെള്ളമോടിവീട്ടിൽ കെ.ശിവകുമാർ (68) ആണ് മരിച്ചത്. ഓ​ഗസ്റ്റ് 30 വെളളിയാഴ്ച രാവിലെ 11.15 ഓടെ വെളളാർ സർവീസ് റോഡിലാണ് അപകടം. വീഴ്ചയിൽ വയറിനും നെഞ്ചിനും ഗുരുതര...
Read full story
വാര്‍സോ | മധ്യ പോളണ്ടിലെ റാഡോമില്‍ എയര്‍ഷോയുടെ റിഹേഴ്സലിനിടെ പോളിഷ് വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നു വീണു. സംഭവത്തില്‍ പൈലറ്റ് കൊല്ലപ്പെട്ടു. എഫ് 16 യുദ്ധവിമാനമാണ് തകര്‍ന്നു വീണത്. അതേ സമയം , അപകടകാരണം വ്യക്തമല്ല. പൈലറ്റിന്റെ മരണത്തിൽ അനുശോചനം അറിയിച്ച്...
Read full story