ചെന്നൈ ഡിസംബര്‍ 19: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മദ്രാസ് സര്‍വ്വകലാശാലയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. 17 വിദ്യാര്‍ത്ഥികളെയാണ് രാത്രിയില്‍ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. നിയമം പിന്‍വലിക്കും വരെ സമരമെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രഖ്യാപനം. തമിഴ്നാട്ടില്‍ സമരം ശക്തമാകുകയാണ്. കോയമ്പത്തൂര്‍...
Read full story
തൃശ്ശൂര്‍ ഡിസംബര്‍ 18: തൃശ്ശൂരിലെ കേരളവര്‍മ്മ കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ എബിവിപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളെ തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൗരത്വ ഭേദഗതിയെ അനുകൂലിച്ച് സെമിനാര്‍ നടത്താന്‍ നേതൃത്വം നല്‍കിയതിനായിരുന്നു മര്‍ദ്ദനം. എബിവിപി നടത്താനിരുന്ന...
Read full story
കോഴിക്കോട് ഡിസംബര്‍ 16: ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വ്വകലാശാലയിലെ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ തീവണ്ടികള്‍ തടഞ്ഞു. ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ യുവജന സംഘടനകളാണ് അര്‍ദ്ധരാത്രിയില്‍ തീവണ്ടികള്‍ തടഞ്ഞത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ രാത്രിയെത്തിയ മംഗളൂരു-തിരുവനന്തപുരം മലബാര്‍...
Read full story
ഗുവാഹത്തി ഡിസംബര്‍ 13: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭം ശക്തമാവുകയാണ്. പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് നടത്തിയ വെടിവയ്പ്പില്‍ തലസ്ഥാനമായ ഗുവാഹത്തിയില്‍ രണ്ട് പേര്‍ മരിച്ചു. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ കര്‍ഫ്യൂ ലംഘിച്ച് ആയിരക്കണക്കിനാളുകള്‍ ഗുവാഹത്തിയില്‍ തെരുവിലിറങ്ങി. ഇവരെ...
Read full story
ഗുവാഹത്തി ഡിസംബര്‍ 12: പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രക്ഷോഭം അസമില്‍ ആളിപ്പടരുന്നു. ഗുവാഹത്തിയില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. മൂന്നിടങ്ങളില്‍ സൈന്യത്തെ വിന്യസിച്ചു. മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനം നിര്‍ത്തലാക്കി. പലയിടങ്ങളിലും പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവളിന്റെ വീടിന് നേരെ കല്ലേറുണ്ടായി....
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 11: ജെഎന്‍യു ക്യാമ്പസില്‍ നാളെ മുതല്‍ സുരക്ഷയൊരുക്കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശം. വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, മറ്റ് ഓഫീസ് ജീവനക്കാര്‍ എന്നിവര്‍ക്ക് സുരക്ഷ ഒരുക്കണമെന്നാണ് ഡല്‍ഹി പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ക്യാമ്പസിന്‍റെ സുഗമമായ പ്രവര്‍ത്തനം പോലീസ് ഉറപ്പ് വരുത്തണമെന്നാണ്...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 11: പൗരത്വഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം ശക്തമായതോടെ ത്രിപുരയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്‌ സേവനം പൂര്‍ണ്ണമായും സര്‍ക്കാര്‍ നിര്‍ത്തലാക്കി. 48 മണിക്കൂര്‍ നേരത്തേക്കാണ് സേവനങ്ങള്‍ക്ക് നിയന്ത്രണം. പൗരത്വഭേദഗതി ബില്ലിനെതിരെ അസം ഉള്‍പ്പടെയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ചൊവ്വാഴ്ച ആഹ്വാനം...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 10: രാജ്യത്ത് ഇപ്പോള്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനം. കോണ്‍ഗ്രസിന്‍റെ ലോക്സഭാ കക്ഷിനേതാവ് അധീര്‍ രജ്ഞന്‍ ചൗധരിയാണ് മോദിക്കെതിരെ സഭയില്‍ തുറന്നടിച്ചത്. എല്ലാത്തിനെപ്പറ്റിയും സംസാരിക്കുന്ന പ്രധാനമന്ത്രി ഈ പ്രശ്നത്തില്‍ നിശബ്ദനാണ്. രാജ്യം മെയ്ക്ക്...
Read full story
പൗരത്വ ബില്ലിനെതിരെ അസമില്‍ വ്യാപക പ്രതിഷേധം
റിപ്പോര്‍ട്ട്

പൗരത്വ ബില്ലിനെതിരെ അസമില്‍ വ്യാപക പ്രതിഷേധം

By ന്യൂസ് ഡെസ്ക് December 10, 2019
ദിസ്പൂര്‍ ഡിസംബര്‍ 10: പൗരത്വ ബില്‍ ഭേദഗതിക്കെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആളിക്കത്തുന്നു. അസമില്‍ 12 മണിക്കൂര്‍ ബന്ദ് പുരോഗമിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. പന്തം കൊളുത്തി പ്രകടനവും മന്ത്രിമാരുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ചും നടക്കുകയാണ്....
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 9: പൗരത്വഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധത്തിനാണ് സഭ സാക്ഷ്യം വഹിക്കുക. ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്ന് മുസ്ലീംലീഗും കോണ്‍ഗ്രസും ഇടതുപക്ഷവും വ്യക്തമാക്കി. ബില്ലിനെ എതിര്‍ത്ത് മുസ്ലീം ലീഗ് നോട്ടീസ് നല്‍കി. പൗരത്വഭേദഗതി ബില്‍...
Read full story