റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചിറ്റാറിലെ കർഷകന്‍ മത്തായിയുടെ മരണവുമായി സംബന്ധിച്ച കേസില്‍ രണ്ട് ഓഫീസർമാർക്ക് സസ്പെന്‍ഷന്‍. ജി ഡി പുറത്തേക്ക് കൊണ്ടു പോയി. ജിഡിയില്‍ കൃത്രിമം കാണിച്ചു.

August 3, 2020 - 4:28 pm

പത്തനംതിട്ട: ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ രാജേഷ്‌കുമാറിനേയും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ പ്രദീപിനെയും സസ്‌പെന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യമുണ്ട്. കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പ്രതിപ്പട്ടികയില്‍ ചേര്‍ക്കാനാണ് സാധ്യതയെന്ന് അന്വേഷ ണ ഉദ്യോഗസ്ഥന്‍ പ്രദീപ് കുമാർ പറഞ്ഞു.

വനം വകുപ്പിനെ ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു ജൂലൈ 28 ന് മരിച്ച മത്തായിയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് 29-നാണ്. ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ ഉള്ള രേഖകളില്‍ തിരിമറി നടത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

തൊട്ടടുത്ത് ഗുരുനാഥന്‍ ഫോറസ്റ്റിലെ ഉദ്യോഗസ്ഥരാണ് രേഖപ്പെടുത്താന്‍ സഹായിച്ചത്. സംഭവദിവസം രാത്രി ഇരുചക്രവാഹനത്തില്‍ ചിറ്റാറില്‍ എത്തിയ ഇവര്‍ വടശ്ശേരിക്കരയില്‍ വനംവകുപ്പ് ഹൗസിലെത്തിയാണ് രേഖകള്‍ തിരുത്തിയത്. പുലര്‍ച്ചെ മൂന്ന് മണിക്ക് ജി ഡി തിരികെ ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിച്ചു. നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയ റേഞ്ച് ഓഫീസറും ഡെപ്യൂട്ടി റേഞ്ച് ഓഫീസറുമാണ്.

ഡി എഫ് ഓയുടെ പ്രത്യേക അനുമതിയില്ലാതെ ജി ഡി സ്റ്റേഷന് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല എന്ന നിയമം ലംഘിക്കപ്പെട്ടത് ഗുരുതരമായ കുറ്റങ്ങളില്‍ ഒന്നാണ്.

മത്തായിയെ രക്ഷപ്പെടുത്താന്‍ ഒപ്പമുണ്ടായിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചില്ല. ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്ക് തെളിവായി അക്കമിട്ട് 12 കാരണങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥന് അന്വേഷണസംഘത്തിലെ പോലീസ് പ്രദീപ്കുമാര്‍ കൈമാറിയത്.

മരിച്ച മത്തായിയുടെ സുഹൃത്ത് എന്ന് അവകാശപ്പെട്ടു വന്നയാള്‍ യഥാര്‍ത്ഥ സുഹൃത്ത് അല്ലെന്നും ഒരു ദിവസത്തെ മാത്രം പരിചയമാണ് ഉള്ളത് എന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അയാളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *