തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

തിരഞ്ഞെടുപ്പ് അടുത്തു: പുതിയ എയിംസ് ബിഹാറില്‍: 100 എം.ബി.ബി.എസ് സീറ്റ്, 3000 തൊഴിലവസരം

September 15, 2020 - 6:17 pm

ന്യൂഡല്‍ഹി: ബിഹാറിലെ ദര്‍ഭംഗയില്‍ പുതിയ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സ്ഥാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗം തീരുമാനിച്ചു. ബീഹാര്‍ തിരഞ്ഞെടുപ്പ് അടുത്ത വരുന്ന പശ്ചാത്തലത്തിലാണ് പുതിയ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. പ്രധാന്‍ മന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പിഎംഎസ്എസ്വൈ) പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. പുതിയ എയിംസിനായി ഒരു ഡയറക്ടര്‍ തസ്തിക സൃഷ്ടിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കി. 1264 കോടിയാണ് പദ്ധതി ചെലവ്. കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം ലഭിച്ച തീയതി മുതല്‍ 48 മാസത്തിനുള്ളില്‍ എയിംസ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

100 എം.ബി.ബി.എസ് സീറ്റുകളും എയിംസില്‍ ഉണ്ടാവും. 60 ബിഎസ്‌സി നഴ്‌സിങ് സീറ്റുകളും 15-20 സൂപ്പര്‍ സ്പെഷ്യാലിറ്റി വകുപ്പുകളുമുള്ള എയിംസില്‍ 750 പേരെ കിടത്തി ചികില്‍സിക്കാന്‍ സാധിക്കും. വിവിധ അധ്യാപക-അനധ്യാപക തസ്തികകളില്‍ പുതിയ എയിംസ് 3000 ത്തോളം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *