റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹാത്റസിൽ കൂട്ടബലാൽസംഗത്തിന് ഇരയായി മരണമടഞ്ഞ പെൺകുട്ടിയുടെ വീടിന് 25 ലക്ഷം ധനസഹായം കുടുംബത്തിലെ ഒരാൾക്ക് ജോലിയും വാഗ്ദാനം ചെയ്തു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

September 30, 2020 - 10:38 pm


ഹാത്റസിൽ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി മരണമടഞ്ഞ പെൺകുട്ടിയുടെ അച്ഛനുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീഡിയോ കോൺഫറൻസ് വഴി സംസാരിച്ചു. കേസിലെ പ്രതികൾക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നും അറിയിച്ചു. പെൺകുട്ടിയുടെ കുടുംബത്തിലെ ഒരാൾക്ക് യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി വാഗ്ദാനം ചെയ്തു. ഇതിനുപുറമേ 25 ലക്ഷം ധനസഹായവും. ഹാത്റസ് നഗരത്തിൽ ഒരു വീടും നൽകും.

14-09-2020 നാണ് നാലുപേർ ചേർന്ന് ഈ പെൺകുട്ടിയെ ക്രൂരമായി ബലാൽസംഗം ചെയ്തു മരണമുഖത്തിലേക്ക് വലിച്ചെറിഞ്ഞത്. ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു. എല്ലുകൾ പൊട്ടിയിരിക്കുന്നു. സംഭവത്തിനുശേഷം അലിഗഡിൽ ഉള്ള ജവഹർലാൽനെഹ്റു ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. 15 ദിവസത്തിനു ശേഷം ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി. 29 9 2020 ചൊവ്വാഴ്ച രാവിലെ 6.15 ന് ഡൽഹിയിലുള്ള സഫ്ദർജംഗ് ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *