റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രണയജോഡികളെ കുടുംബാംഗങ്ങള്‍ വിഷം കൊടുത്ത് കൊലപ്പെടുത്തി

October 13, 2020 - 9:24 am

ദുര്‍ഗ്: ബന്ധുക്കളായ പ്രണയജോഡികളെ കുടുംബാംഗങ്ങള്‍ വിഷം കൊടുത്ത് കൊലപ്പെടുത്തി മൃതദേഹം കത്തിച്ചുകളഞ്ഞു ചത്തീസ്ഗഢിലെ കൃഷ്ണ നഗര്‍ സ്വദേശികളായ ശ്രീഹരി, ഐശ്വര്യ എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ അമ്മാവനായ രാമു, ഐശ്വര്യയുടെ സഹോദരന്‍ ചരണ്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ശ്രീഹരിയും ഐശ്വര്യയും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും വീട്ടുകാരുടെ എതിര്‍പ്പിനെതുടര്‍ന്ന് കഴിഞ്ഞമാസം ഇവര്‍ ഒളിച്ചോടുകയായിരുന്നു. ഇതിന് പിന്നാലെ ഇവരെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കിയിരുന്നു.പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ചെന്നൈയിലുണ്ടെന്ന് കണ്ടെത്തി.

2020 ഒക്ടോബര്‍ 7 ന് ഇവരെ നാട്ടിലേക്ക് മടക്കി കൊണ്ടുവരികയും നിയമ നടപടികള്‍ക്കുശേഷം ബന്ധുക്കളുടെ കൂടെ വിടുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച രാത്രി ഇവരുടെ വീടുകളില്‍ അസ്വാഭാവികമായി എന്തോ നടക്കുന്നതായി വീടിന് സമീപത്തെത്തിയ പോലീസ് പട്രോളിംഗ് സംഘത്തിന്‍റെ ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്ന് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തപ്പോഴാണ് ശ്രീഹരിയേയും ഐശ്വര്യയേയും വിഷം നല്‍കി കൊലപ്പെടുത്തിയതായി അമ്മാവന്‍ രാമുവും പെണ്‍കുട്ടിയുടെ സഹോദരന്‍ ചരണും വെളിപ്പെടുത്തുന്നത്.

മൃതദേഹങ്ങല്‍ 10 കിലോമീറ്റര്‍ അകലെയുളള ജെവ്ര സിര്‍സ ഗ്രാമത്തിനടുത്തുളള നദീതീരത്ത് കത്തിച്ചതായും പ്രതികള്‍ പറഞ്ഞു. പോലീസ് നടത്തിയ തെരച്ചിലില്‍ പാതി കത്തിയ നിലയിലുളള മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *