റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ജോസഫ് മാർത്തോമ്മാ മെത്രാപൊലീത്ത അന്തരിച്ചു

October 18, 2020 - 8:01 am

തിരുവല്ല:മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപൊലീത്ത(89) അന്തരിച്ചു. ഞായറാഴ്ച (18/10/20) പുലർച്ചെ 2:38 ഓടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽത്സയിൽ കഴിയവെയാണ് അന്ത്യം.കബറടക്കം ചൊവ്വാഴ്ച തിരുവല്ലയിൽ നടക്കും.

2007ലാണ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ പിൻഗാമിയായി ജോസഫ് മാർത്തോമ്മാ ചുമതലയേറ്റത്. 13 വർഷം സഭയെ നയിച്ച ശേഷമാണ് അന്ത്യം. മൃതദേഹം രാവിലെ പൊതുദർശനത്തിനായി തിരുവല്ലയിലെ അലക്‌സാണ്ടർ മാർത്തോമ്മാ മെമ്മോറിയൽ ഓഡിറ്റോറിയത്തിലേക്ക് മാറ്റും. പാൻക്രിയാസ് ക്യാൻസറിനെ തുടർന്ന് മെത്രാപ്പോലീത്തയുടെ ആരോഗ്യസ്ഥിതി വഷളായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മെത്രാപ്പോലീത്തയുടെ ആവശ്യപ്രകാരം കഴിഞ്ഞ തിങ്കളാഴ്ച തൈലാഭിഷേക ശുശ്രൂഷ നടന്നിരുന്നു.

വിവിധ സഭകളുടെ ഐക്യത്തിനായും മതസൗഹാർദത്തിനായും പരിസ്ഥിതി സംരക്ഷത്തിനായും ശക്തമായ നിലപാടെടുത്ത വ്യക്തിയായിരുന്നു ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്ത.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *