ഇടുക്കി: കട്ടപ്പനയ്ക്കടുത്ത് ഇരട്ടയാറിൽ ഡോക്ടറെയും ഭാര്യയും അയൽവാസിയും മക്കളും ചേർന്ന് മർദ്ദിച്ച് അവശയാക്കി. 21 10 2020 ബുധനാഴ്ച രാത്രി എട്ടോടെയാണ് സംഭവം. തിരുനെൽവേലി സ്വദേശിയായ ഡോക്ടർ വരദരാജ്, ഭാര്യ നില എന്നിവർക്കാണ് മർദനമേറ്റത്. ഇരട്ടയാർ മേച്ചേരിൽ ഷാജി (52) മക്കളായ ടോണി (25) ടോം (24) എന്നിവരാണ് കുറ്റാരോപിതർ. വീടിന് സമീപത്ത് കൂടെയുള്ള ഓട അടച്ചതുമായി ബംന്ധപ്പെട്ട് ഇരുകൂട്ടരും തമ്മിൽ തർക്കം നിലനിന്നിരുന്നു.
ഇരട്ടയാറിലെ ഗുരുചിത്ര ക്ലിനിക് നടത്തുന്ന ഡോക്ടറാണ് വരദരാജ്. ക്ലിനിക് അടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന ഡോക്ടറെ ഷാജിയും മക്കളും ചേർന്ന് മരക്കമ്പ് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയിട്ടു. ഡോക്ടറുടെ നിലവിളി കേട്ട് ഓടിയെത്തിയ ഭാര്യ നിലയെയും മൂന്നുപേരും ചേർന്ന് മർദ്ദിച്ചു. നിലവിളി കേട്ട് എത്തിയ സമീപവാസികളാണ് പരിക്കേറ്റ ഇരുവരേയും ആശുപത്രിയിൽ എത്തിച്ചത്. അക്രമികളുടെ കൈവശം മാരകായുധങ്ങൾ ഉണ്ടായിരുന്നു എന്നാണ് ഡോക്ടർ പറയുന്നത്.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കട്ടപ്പന സി ഐ വിശാൽ ജോൺസിനെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതികളെ വീട്ടിൽ ചെന്ന് അറസ്റ്റ് ചെയ്തു. കട്ടപ്പന കോടതിയിൽ ഹാജരാക്കി.
