റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നബിദിന പ്രാര്‍ത്ഥനയ്ക്കായി പള്ളിയില്‍ പോവാന്‍ ഫാറൂഖ് അബ്ദുല്ലയെ ഭരണകൂടം അനുവദിച്ചില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ്

October 31, 2020 - 11:20 am

ശ്രീനഗര്‍: നബിദിന പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലേക്ക് പോവാന്‍ കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ പോലിസ് അനുവദിച്ചില്ലെന്ന് വെളിപ്പെടുത്തല്‍. പ്രാര്‍ത്ഥനയ്ക്കായി ഹസ്രത്ബാല്‍ മസ്ജിദിലേക്ക് തിരിക്കവെ ഫാറൂഖ് അബ്ദുല്ലയെ പോലിസ് തടയുകയായിരുന്നുവെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് ആരോപിച്ചു.

ഇത് പ്രാര്‍ത്ഥിക്കാനുള്ള ജനങ്ങളുടെ മൗലികാവകാശങ്ങള്‍ക്കു നേരെയുള്ള ലംഘനമാണ്. പ്രത്യേകിച്ചും മീലാദുന്നബിയുടെ സന്ദര്‍ഭത്തില്‍- ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നാഷണല്‍ കോണ്‍ഫറന്‍സ് പറഞ്ഞു.പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയും സംഭവം ട്വീറ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.പുതിയ ഭൂനിയമവുമായി ബന്ധപ്പെട്ട് പ്രതിഷേധം നടത്തിയതിന്റെ പേരില്‍ കഴിഞ്ഞ ദിവസം പി.ഡി.പി നേതാക്കളായ ഖുര്‍ഷീദ് ആലം, പാര്‍ട്ടി വക്താവ് സുഹൈല്‍ ബുഖാരി, യുവജന പ്രസിഡന്റ് വഹീദ് പര എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പി.ഡി.പി പ്രസിഡന്റ് മെഹബൂബ മുഫ്തി ഓഫീസിലെത്താന്‍ ശ്രമിച്ചെങ്കിലും അവരെയും പൊലീസ് തടയുകയും വീട്ടിലേക്ക് തിരിച്ചയക്കുകയുമായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *