റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഞ്ചരക്കണ്ടി ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനേയും മാനേജരേയും കോടതിയില്‍ വെച്ച് അറസ്റ്റ് ചെയ്തു

November 10, 2020 - 7:46 am

കൊച്ചി: അഞ്ചരക്കണ്ടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനേയും , മാനേജരേയും കോടതിയില്‍ വെച്ച് അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് ജാമ്യം നല്‍കുകയും ചെയ്തു. മെഡിക്കല്‍ കോളേജില്‍ പി.ജി ക്ലാസുകള്‍ പുനരാരംഭിക്കണമന്ന നിര്‍ദ്ദേശം പാലിച്ചില്ലെന്ന കാട്ടി ഇരുവരേയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ ജസ്റ്റീസ് പിവി ആശ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. പോലീസിന്റെ അറസ്റ്റിന് വഴങ്ങാതിരുന്നതിനാലാണ് കോടതിയില്‍ വെച്ച് ഇവരെ അറസ്റ്റ് ചെയ്തത്. കേടതി കേസ് പരിഗണിക്കുമ്പോള്‍ ഇവര്‍ ഹാജരുണ്ടായിരുന്നില്ല.

പിന്നീട് ഇവര്‍ കോടതിയിലെത്തിയപ്പോള്‍ അറസ്റ്റ് ചെയ്യാന്‍ സിംഗിള്‍ബെഞ്ച് നിര്‍ദ്ദേശിക്കുകയായിരുന്നു. അറസ്റ്റിന് ശേഷം പ്രിന്‍സിപ്പല്‍ ഡോ. വിദ്യാധര്‍ റാവു ,മാനേജിംഗ് ഡയറക്ടറുടെ ചുമതലയുളള ഡോ. അദ്‌നാന്‍ എന്നിവര്‍ക്ക് ജാമ്യം നല്‍കിയ കോടതി ഹര്‍ജിയിലെ ആരോപണങ്ങളില്‍ നേരിട്ട് വിശദീകരണം തേടി.

മെഡിക്കല്‍ കോളേജിലെ പിജിക്ലാസുകള്‍ ആരംഭിക്കുന്നില്ലെന്ന് ആരോപിച്ച് തിരുവനന്തപുരം സ്വദേശി ഡോ. ആന്‍സി, ഡോ. അമിത്കുമാര്‍ തുടങ്ങി 12 പിജി വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന ആശുപത്രിയുടെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ലെന്നും കോവിഡ് ചികിത്സാ കേന്ദ്രം മാത്രണുളളതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

കോവിഡ് ഇതര പ്രവര്‍ത്തനങ്ങള്‍ക്കായി ആശുപത്രി പ്രവര്‍ത്തനം തുടങ്ങാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ആശുപത്രി പ്രവര്‍ത്തനം തുടങ്ങാത്തതിനാല്‍ ക്ലാസുകള്‍ നടക്കുന്നില്ലെന്നാണ് ഹര്‍ജിക്കാരുടെ പരാതി. കോഴ്‌സ് ആരംഭിച്ച ആറുമാസം കഴിഞ്ഞിട്ടും ക്ലാസ് തുടങ്ങാത്ത സാഹചര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി നവംബര്‍ 2ന് നിര്‍ദ്ദേശിച്ചിരുന്നു. തുടങ്ങാത്ത പക്ഷം നവംബര്‍ 5 ന് മാനേജരും പ്രിന്‍സിപ്പലും ഹാജരായി വിശദീകരണം നല്‍കണമെന്നും ഉത്തരവിട്ടിരുന്നു. ഇത് പാലിച്ചില്ലെന്നുമാത്രമല്ല ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന് കാണിച്ച് അപേക്ഷയും നല്‍കിയില്ല അതേതുടര്‍ന്നാണ് അറസ്റ്റ് ‌ചെയ്ത് ഹാജരാക്കാന്‍ ഉത്തരവിട്ടത്.

രൂക്ഷമായ കോവിഡ് മൂലമാണ് ക്ലാസുകള്‍ തുടങ്ങാത്തതെന്നായിരുന്നു ഇവരുടെ വിശദീകരണം. എന്നാല്‍ നേരിട്ട് കോടതിയില്‍ ഹാജരായിരുന്ന കളക്ടര്‍ ടിവി സുബാഷ് മെഡിക്കല്‍ കോളേജിലെ ക്ലാസുകള്‍ മുടങ്ങാത്ത തരത്തിലുളള നടപടി ശുപാര്‍ശ ചെയ്തു. ഇക്കാര്യത്തിലും അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരടക്കം പഠന സൗകര്യങ്ങളും ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനകം രേഖാമൂലം കളക്ടര്‍ക്ക് കൈമാറാന്‍ കോടതി നിര്‍ദ്ദേശിച്ചു.തുടര്‍ന്ന് ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *