റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിതീഷ് കുമാർ ബി ജെ പി ബന്ധം ഉപേക്ഷിക്കണമെന്ന് കോൺഗ്രസ്സ് നേതാവ് ദിഗ് വിജയ് സിംഗ്, ദേശീയ തലത്തിൽ മതേതര നേതൃനിരയിലേക്ക് വരണമെന്നും ആവശ്യം

November 11, 2020 - 11:58 am

പട്‌ന: ജെഡിയു നേതാവ് നിതീഷ് കുമാര്‍ ബിജെപിയുമായുള്ള സഖ്യമുപേക്ഷക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. നിതീഷ് കുമാര്‍ ദേശീയ തലത്തില്‍ പ്രതിപക്ഷത്തിന്റെ ഭാഗമാകണമെന്നും ബീഹാറില്‍ തേജസ്വിയെ പിന്തുണക്കണമെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു.

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ആര്‍ജെഡി മഹാസഖ്യത്തെ പരാജയപ്പെടുത്തി ബിജെപി-ജെഡി(യു) സഖ്യം വിജയം കൈവരിച്ചതിനു പിന്നാലെയാണ് സിങ് നിതീഷിനെ ക്ഷണിച്ചിരിക്കുന്നത്.

‘നിതീഷ് ജി, ബീഹാര്‍ നിങ്ങള്‍ക്ക് ചെറുതായി. നിങ്ങള്‍ ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണം. സോഷ്യലിസ്റ്റ്, മതേതര ആശയങ്ങളില്‍ വിശ്വസിക്കുന്ന എല്ലാവരെയും ഒന്നിപ്പിക്കാന്‍ നിങ്ങള്‍ സഹായിക്കണം, സംഘ് പരിവാറിന്റെ ഭിന്നിപ്പിച്ച ഭരിക്കുകയെന്ന ബ്രിട്ടീഷുകാര്‍ ഊട്ടിവളര്‍ത്തിയ നയം അഭിവൃദ്ധി പ്രാപിക്കാന്‍ അനുവദിക്കരുത്. – രണ്ടുതവണ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവുമായ സിങ് പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *