കൊച്ചി: എണാകുളം ബ്രഹ്മപുരത്ത് കൊല്ലം സ്വദേശി ദിവാകരന്‍ നായര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദിവാകരന്‍ നായരുടെ സഹോദര പുത്രന്‍ കൃഷ്ണനുണ്ണി അറസ്റ്റിലായി. 2020 ഒക്ടോബര്‍ 25നാണ് ദിവാകരന്‍ നായരെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദിവാകരനെ കൊലപ്പെടുത്താനായി നടത്തിയ ഗൂഡാലോചനയില്‍ പങ്കാളിയാണെന്ന കണ്ടെത്തിയതോടെയാണ് കൃഷ്ണനുണ്ണിയെ ഇന്‍ഫോ പാര്‍ക്ക് പോലീസ് അറസറ്റ് ചെയ്തത്. . ഇതോടെ 5 പേര്‍ പോലീസ് പിടിയിലായിട്ടുണ്ട്. കൃഷ്ണനുണ്ണിയുടെ ഭാര്യയുടെ അച്ഛന്‍ കേസില്‍ ഒന്നാം പ്രതിയാണ് ഫോണ്‍വിളികളും സിസി ടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ക്വട്ടേഷന്‍സംഘമാണ് കൊലക്കുപിന്നിലെന്നാണ് പോലീസ് കണ്ടെത്തല്‍
നേരത്തെ പിടിയിലായ ഷാനിബ സ്ഥലമിടപാട് എന്ന വ്യാജേന ദിവാകരനെ എറണാകുളത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ദിവാകരന്‍ നായര്‍ സഞ്ചരിച്ച സ്ഥലങ്ങളില്‍ ഇന്നോവ കാറില്‍ സംഘം പിന്‍തുടര്‍ന്നിരുന്നുവെന്നും പോലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ക്വട്ടേഷന്‍ സംഘത്തില്‍ പെട്ടവരെ പൊന്‍കുന്നത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. സ്വത്തുതര്‍ക്കമാണ് കൊലക്കുകാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു. കൃഷണനുണ്ണിയെ കോതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.
