റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നോക്കുകൂലി ആവശ്യപ്പെട്ട രണ്ട് ലോഡിംഗ് തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു

November 19, 2020 - 8:53 am

ഇരവിപുരം: നോക്കുകൂലി ആവശ്യപ്പെട്ട് സംസ്ഥാന ജലപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയ രണ്ട് ലോഡിംഗ് തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു.വാളത്തുങ്കല്‍ ആക്കോലില്‍ സുനാമി ഫ്‌ളാറ്റില്‍ രാജന്‍(46), തെക്കേവിള മേഘാ നഗര്‍ 103 വെളിയില്‍ വീട്ടില്‍ ബിജില്‍(45) എന്നിവരെയാണ് ഇരവിപുരം പോലീസ് കസ്റ്റഡിയിലെടുത്തത്. പത്തോളം പേര്‍ പ്രതികളായ കേസില്‍ ഒരാള്‍ നേരത്തെ അറസ്റ്റിലായിരുന്നു.

2020 മാര്‍ച്ച 12 ന് രാവിലെ 9 മണിയോടെ മുണ്ടയ്ക്കല്‍ കച്ചിക്കടവിന് സമീപത്തായിരുന്നു സംഭവം. ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കൊല്ലം തോട്ടില്‍ ജലപാതയുടെ നിര്‍മ്മാണം നടന്നുവരവെ ലോഡിംഗ് തൊഴിലാളികള്‍ സംഘടിച്ചെത്തി നിര്‍മ്മാണത്തിനായി എത്തിച്ച കൂറ്റന്‍ കോണ്‍ക്രീറ്റ് പൈലുകള്‍ക്ക് നോക്കു കൂലി ആവശ്യപ്പെടുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

ഇരവിപുരം എസ്എച്ച്ഒ കെ വിനോദിന്റെ നേതൃത്വ ത്തില്‍ എസ്.ഐ മാരായ എപി അനീഷ് , ബിനോദ് കുമാര്‍, ദിപു, നിത്യ സത്യന്‍, അഭിജിത്, ജിഎസ്‌ഐമാരായ ആന്റണി ,ഷാജി,എസ് സിപിഒസുമേഷ് ബേബിഎന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *