റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗുജറാത്തിൽ ലോകത്തെ ഏറ്റവും വലിയ മൃഗശാല നിര്‍മ്മിക്കുമെന്ന് അംബാനി ഗ്രൂപ്പ്

December 20, 2020 - 5:09 pm

അഹമ്മദാബാദ്: ഗുജറാത്തിലെ ജാംനഗറിൽ ലോകത്തെ ഏറ്റവും വലിയ മൃഗശാല നിര്‍മ്മിക്കുമെന്ന് മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ്. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനിയാണ് മൃഗശാല നിർമാണത്തിന് നേതൃത്വം നൽകുന്നത്. രണ്ടു വര്‍ഷത്തിനകം പൊതുജനങ്ങള്‍ക്കു തുറന്നു കൊടുക്കും.

ഇന്ത്യയിലെയും ലോകത്തിലെയും നൂറോളം ഇനങ്ങളില്‍പെട്ട മൃഗങ്ങളും പക്ഷികളും ഉരഗങ്ങളും ഉൾപ്പെടുന്ന മൃഗശാലയാണ് നിർമിക്കുന്നതെന്നാണ് അവകാശപ്പെടുന്നത്.

280 ഏക്കറിലാണു മൃഗശാല ഒരുക്കുന്നത്. ജാംനഗര്‍ മോട്ടി ഖാവിയിലെ റിഫൈനറി പ്രൊജക്ടിന് അരികിലായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മോട്ടി ഗാവിലെ ലോകത്തിലെ വലിയ എണ്ണശുദ്ധീകരണ ശാലയ്ക്ക് അടുത്തായാണ് ഏറ്റവും വലിയ മൃഗശാലയും സ്ഥാപിക്കാനൊരുങ്ങുന്നത്.

ഗ്രീന്‍സ് സുവോളജിക്കല്‍, റസ്ക്യു ആന്‍ഡ് റിഹാബിലിറ്റേഷന്‍ കിങ്ഡം എന്നാണ് പദ്ധതിയുടെ പേര്. ഒപ്പം ഫോറസ്റ്റ് ഇന്ത്യ, ഫ്രോഗ് ഹൗസ്, ഇന്‍സെക്‌ട് ലൈഫ്, ഡ്രാഗണ്‍സ് ലാന്‍ഡ്, എക്സോട്ടിക് ഐലന്‍ഡ്, അക്വാട്ടിക് കിങ്ഡം തുടങ്ങിയ വിഭാഗങ്ങളും മൃഗശാലയിലുണ്ടാകുമെന്ന് കമ്പനിയിലെ മുതിർന്ന എക്സിക്യൂട്ടീവ് പറഞ്ഞു. കോവിഡ് കാരണമാണു പദ്ധതി നീണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *