റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ അയ്യപ്പനെ വെള്ളിയാഴ്ച(8/1/21) കസ്റ്റംസ്ചോദ്യം ചെയ്യും

January 8, 2021 - 8:00 am

തിരുവനന്തപുരം: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പനെ വെള്ളിയാഴ്ച (08.01.2021)കസ്റ്റംസ് ചോദ്യം ചെയ്യും . വെള്ളിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കെ.അയ്യപ്പന്റെ വീട്ടുവിലാസത്തിലേക്ക് കസ്റ്റംസ് വീണ്ടും നോട്ടീസ് അയച്ചിരുന്നു.

എംഎല്‍എ മാര്‍ക്കുളള പരിരക്ഷ നിയമസഭാ മന്ദിരത്തിലുളള സ്റ്റാഫിനും ഉണ്ടെന്നും, ചോദ്യം ചെയ്യുന്നതിന് സ്പീക്കറുടെ മുന്‍കൂട്ടി അനുമതി വേണമന്നും നിയമ സഭാ സെക്രട്ടറി കസ്റ്റംസിന് കത്തുനല്‍കിയിരുന്നു. ഇതിന് കസ്റ്റംസ് നല്‍കിയ മറുപടി കുറ്റവാളികളെ സംരക്ഷിക്കാനുളളതല്ല നിയമ സഭാ റുളിംഗുകളിലെ ചട്ടം 165 എന്ന് മനസിലാക്കണമെന്നായിരുന്നു. ചട്ടം 165 ചൂണ്ടിക്കാട്ടിയാണ് സ്റ്റാഫിനെ ചോദ്യം ചെയ്യുന്നതിന് സ്പീക്കറുടെ അനുമതി വേണമെന്ന് നിയമ സഭാ സെക്രട്ടറി കസ്റ്റംസിന് കത്തുനല്‍കിയിരുന്നത്.

പൊതു താല്‍പ്പര്യപ്രകാരമാണ് ഇമെയിലില്‍ സ്പീക്കറുടെ അഡീഷണല്‍ പി.എ അയ്യപ്പന് നോട്ടീസ് നല്‍കിയതെന്ന് മറുപടി കത്തില്‍ പറയുന്നു. ഉത്തരവാദപ്പെട്ട ഓഫീസില്‍ നിന്ന് ഇത്തരം മറുപടി പ്രദീക്ഷിച്ചില്ല. സ്പീക്കറുടെ ഓഫീസിന്‍റെ മഹത്വം സൂക്ഷിക്കാനാണ് ഈ മറുപടിയെന്നും കസ്റ്റംസ് കത്തില്‍ വ്യക്തമാക്കി. ചോദ്യം ചെയ്യല്‍ നടപടികള്‍ വൈകിപ്പിക്കാനാണ് നിയമ സഭാ സെക്രട്ടറിയുടെ ഈ മറുപടിയെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *