റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂര്‍ മതിലകത്ത് വൃദ്ധദമ്പതികളെ ആക്രമിച്ച കേസില്‍ പ്രതികള്‍ പിടിയില്‍

February 9, 2021 - 12:14 pm

തൃശൂര്‍: തൃശൂര്‍ മതിലകത്ത് വൃദ്ധ ദമ്പതികളെ ആക്രമിച്ച് കവര്‍ച്ച നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയിലായി. മതിലകം മതില്‍മൂല സ്വദേശി ജിഷ്ണു, ശ്രീനാരായണപുരം സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ആര്‍ രാജേഷും സംഘവുമാണ് ഇവരെ അറസറ്റ് ചെയ്തത്.

കഴിഞ്ഞ 07.02.2021 ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ദേശീയപാതക്കു സമീപം താമസിക്കുന്ന സ്രാമ്പിക്കല്‍ വീട്ടില്‍ ഹമീദ്, ഭാര്യ സുബൈദ എന്നിവരെ പ്രതികള്‍ ആക്രമിച്ചത്. നാട്ടുകാരാണ് ഇവരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. ദമ്പതികളുടെ വീടിനടുത്തുളള ജിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കേസിന്റെ ചുരുളഴിയുന്നത്.

പ്രതികള്‍ ദിവസങ്ങള്‍ക്കുമുമ്പേ ആസൂത്രണം ചെയ്താണ് കവര്‍ച്ച നത്തിയത്. ഒരാഴ്ചമുമ്പ്പ്രതികള്‍ പരിസരം നിരീക്ഷിക്കുന്നതിനായി അര്‍ബാന വാടകയ്ക്ക് ചോദിച്ച് ചെന്നിരുന്നു. സംഭവദിവസം ചെന്ത്രാപിനിയിലെ സുഹൃത്തിന്റെ വര്‍ക്കഷോപ്പില്‍ അര്‍ദ്ധരാത്രിവരെ ഇരുന്നാണ് കൃത്യത്തിന് തയ്യാറെടുത്തത്. കറുത്ത മുണ്ട് കീറി കയ്യില്‍ ചുറ്റി കത്തിയും ഇലക്ട്രിക്ക് വയറും കൈയില്‍ കരുതി. വീടിന്‍റെ മതില്‍ ചാടിക്കടന്ന് വീട്ടുകാരെ വിളിച്ചുണര്‍ത്തുകയായിരുന്നു.

വാതില്‍ തുറന്ന ഉടനെ ഒളിഞ്ഞുനിന്ന് ദമ്പതികളെ ആക്രമിക്കുകയായിരുന്നു. പണയം വെച്ച ആഭരണങ്ങള്‍ തിരിച്ചെടുക്കാന്‍ പണം കണ്ടെത്താനാണ് കവര്‍ച്ചക്ക് ശ്രമിച്ചതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. ഇരുവരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *