റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓട്ടോഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

February 14, 2021 - 12:19 pm

കൊല്ലം : ചടയമംഗലത്ത് ഒരാഴ്ചമുമ്പ് കാണാതായ ഓട്ടോറിക്ഷ ഡ്രൈവറെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചടയമംഗലം ഓട്ടോറിക്ഷാ സ്റ്റാാന്റിലെ ഡ്രൈവറായ ഷിബുവിനെയാണ് ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2021 ഫെബ്രുവി 6 ന് ഓട്ടംപോകുന്നുവെന്ന്പറഞ്ഞ് വീട്ടില്‍ നിന്നുപോയ ഷിബുവിനെക്കുറിച്ച് പിന്നീട് വിവിരം ഒന്നും ഇല്ലായിരുന്നു. ചടയമംഗലം കല്ലടയാറിന്റെ തീരത്തുനിന്നും കഴിഞ്ഞ ദിവസം ഓട്ടോറിക്ഷ പോലീസ് കണ്ടെടുത്തിരുന്നു. ടയറുകളുടെ കാറ്റഴിച്ചുവിട്ട നിലയിലായിരുന്നു ഓട്ടോറിക്ഷ.

പ്രദേശത്ത് പോലീസ് നടത്തിയ തെരച്ചിലില്‍ ഷിബു ധരിച്ചിരുന്ന ഒരു ചെരുപ്പും ഓട്ടോറിക്ഷയുടെ താക്കോലും കുറ്റിക്കാട്ടില്‍ നിന്നും കണ്ടുകിട്ടിയിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ആറ്റില്‍ വ്യപകമായി തെരച്ചില്‍ നടത്തി. ആറ്റില്‍ നിന്നും ഒരു ഷര്‍ട്ട് ലഭിച്ചു. ഈ ഷര്‍ട്ടിന്റെ ബട്ടനുകള്‍ പൂര്‍ണ്ണമായും പൊട്ടിയിരുന്നു. ഷിബുവിനെ കാണാതാവുമ്പോള്‍ ധരിച്ചിരുന്ന ഷര്‍ട്ടാണിതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ആറ്റില്‍ വ്യാപകമായി തെരച്ചില്‍ നടത്തിയിട്ടും മറ്റൊന്നും ലഭിച്ചില്ല.

തുടര്‍ന്ന് ഇന്നുച്ചക്ക് ഒരുമണിയോടെ ആളൊഴിഞ്ഞ റബര്‍തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിറക് ശേഖരിക്കാനെത്തിയ വീട്ടമ്മയാണ് ജഡം കണ്ടത്. ഇവര്‍ രാവിലെയും വിറക് ശേഖരിക്കാന്‍ ഇവിടെ വന്നിരുന്നു. അപ്പോഴൊന്നും അസ്വാഭാവികമായി ഒന്നും ഇല്ലായിരുന്നു. ഉച്ചയോടെ വീണ്ടുമെത്തിയപ്പോവാണ് ഷിബുവിനെ തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്.

കാവി നിറത്തിലുളള കൈലി മാത്രം ധരിച്ച നിലയിലായിരുിന്നു. ഒരു വെളള മുണ്ടിലായിരുന്നു മൃതദേഹം തൂങ്ങി നിന്നിരുന്നത്. ഉടുത്തിരിക്കുന്ന കൈലിയില്‍ രക്ത കറയുണ്ട്. കൈമുട്ടില്‍ മുറിവുണ്ട് പോലീസ് അന്വേഷണം തുടരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *