അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പഴയകാഡ കെട്ടിടം പൊളിക്കാൻ ടെൻഡർ ക്ഷണിച്ചു

March 6, 2021 - 7:05 pm

തൃശ്ശൂർ: ഇറിഗേഷൻ സെൻട്രൽ സർക്കിൾ കോമ്പൗണ്ടിലെ പഴയകാഡ ബിൽഡിംഗ് പൊളിച്ചു മാറ്റുന്നതിന് ടെൻഡർ ക്ഷണിച്ചു. മാർച്ച് 18 -ാം തീയതി രാവിലെ 11 മണിക്ക് തൃശൂർ ഇറിഗേഷൻ സബ് ഡിവിഷൻ ഓഫീസിൽ വെച്ച്, തൃശ്ശൂർ ഇറിഗേഷൻ സബ്ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെയോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ നേതൃത്വത്തിലായിരിക്കും ലേലം. ലേലത്തിൽ പങ്കെടുക്കുവാൻ 22,000 രൂപ നിരതദ്രവ്യം കെട്ടിവെക്കണം. നിരതദ്രവ്യം ബാങ്ക് ഡെപ്പോസിറ്റായി ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പ്ലഡ്ജ് ചെയ്ത് രസീതി ലേല സമയത്ത് ഹാജരാക്കണം.

ലേലത്തിന് നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർ മാർച്ച് 11ന് രാവിലെ 11 മണിക്ക് മുൻപായി മുകളിൽ പേര് എഴുതിയ ദർഘാസും ബാങ്ക് ഡെപ്പോസിറ്റ് രസീതി സഹിതം ഇറിഗേഷൻ സബ്ഡിവിഷൻ ഓഫീസിൽ സമർപ്പിക്കണം. കമ്പനി പ്രതിനിധികൾ ജി എസ് ടി രജിസ്ട്രേഷനും കമ്പനിയുമായുള്ള പാർട്ട്ണർഷിപ്പ് രേഖകളും ലേലത്തിൽ സമർപ്പിക്കണം. ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തൃശൂർ ഇറിഗേഷൻ സെക്ഷൻ അസിസ്റ്റൻറ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും ലഭിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *