റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെട്രോള്‍ ബോംബ് പൊട്ടിത്തെറിച്ച് ഏഴ് വയസുകാരന്‍ മരിച്ചു

March 23, 2021 - 11:24 am

ബര്‍ദ്വാന്‍: ബംഗാളിലെ ബര്‍ദ്വാനില്‍ പെട്രോള്‍ ബോംബ് പൊട്ടിത്തെറിച്ച് ഏഴ് വയസുകാരന്‍ കൊല്ലപ്പെട്ടു.22/03/21 തിങ്കളാഴ്ച രാവിലെ 11 മണിയോടെ സുഭാസ്പള്ളി പ്രദേശത്തായിരുന്നു സംഭവം. വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികള്‍ പെട്രോള്‍ ബോംബ് സൂക്ഷിച്ചിരുന്ന പൊതിയില്‍ തട്ടിയപ്പോഴാണ് സ്ഫോടനമുണ്ടായതെന്ന് പോലീസ് പറഞ്ഞു. സ്ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ സമീപ വാസികളാണ് കുട്ടികളെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. സ്ഫോടനത്തില്‍ പരുക്കേറ്റ ഷെയ്ഖ് അഫ്രോസ്(7), ഷെയ്ഖ് ഇബ്രാഹിം (9) എന്നിവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഷെയ്ഖ് അഫ്രോസ് എന്ന കുട്ടി മരിച്ചു. സംഭവത്തെക്കുറിച്ച് ബോംബ് സ്‌ക്വാഡ് അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *