റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജലവിഭവ മേഖലയിൽ ഇന്ത്യയും ജപ്പാനും ഒപ്പുവെച്ച സഹകരണപത്രത്തിന് (MoU) കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

March 23, 2021 - 9:08 pm

ജലവിഭവ മേഖലയിൽ ഇന്ത്യയും ജപ്പാനും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒപ്പുവച്ച കരാറിനെപ്പറ്റി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭക്ക് വിവരങ്ങൾ കൈമാറി.

ഭാരത സർക്കാരിന്റെ ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള, ജലവിഭവ -നദീ വികസന -ഗംഗ പുനരുജ്ജീവന വകുപ്പും, ജപ്പാൻ ഭരണകൂടത്തിന്റെ ഭാഗമായ ഭൂമി -അടിസ്ഥാന സൗകര്യ -ഗതാഗത- വിനോദസഞ്ചാര മന്ത്രാലയത്തിന് കീഴിലെ ജല -ദുരന്തനിവാരണ ബ്യൂറോയും തമ്മിലാണ്ജലവിഭവ മേഖലയിലെ സഹകരണം ലക്ഷ്യമിട്ടുള്ള ഉടമ്പടിയിൽ ഒപ്പുവെച്ചത്

ജല – ഡൽറ്റ നിർവ്വഹണം, ജല സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ദീർഘകാല അടിസ്ഥാനത്തിലുള്ള സഹകരണം വികസിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് സഹകരണപത്രത്തിൽ ഒപ്പുവെച്ചത്.

ഇരുരാജ്യങ്ങൾക്കുമിടയിൽ ഈ മേഖലയിലെ അറിവുകൾ, വിവരങ്ങൾ, സാങ്കേതികവിദ്യകൾ,ശാസ്ത്ര ബന്ധിത അനുഭവങ്ങൾ എന്നിവയുടെ കൈമാറ്റം വർധിപ്പിക്കുന്നതും, സംയുക്ത പദ്ധതികൾ നടപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് ഈ ഉടമ്പടി.

ജലസുരക്ഷാ, മെച്ചപ്പെട്ട ജലസേചന സൗകര്യങ്ങൾ, സുസ്ഥിര ജലവിഭവ വികസനം എന്നിവ ഉറപ്പാക്കുന്നതിനു സഹകരണ പത്രം സഹായകരമാകും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *