റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇരട്ട വോട്ടര്‍മാരുടെ വോട്ടവകാശം മരവിപ്പിക്കണം: യുഡിഎഫ്

March 26, 2021 - 8:26 am

കൊല്ലം: ഇരട്ട വോട്ടര്‍മാരുടെ വോട്ടവകാശം മരവിപ്പിക്കണമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ബാബുദിവാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍. ഇരവിപുരം നിയമ സഭാ മണ്ഡലത്തില്‍ മൂവായിരം ഇരട്ട വോട്ടുകള്‍ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. 1,392 പേര്‍ക്ക് രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉളളതായി പ്രാഥമീകാന്വേഷണത്തില്‍ വ്യക്തമായി. വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തി ജനഹിതം അട്ടിമറിക്കാനുളള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നതെന്നും ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകള്‍ക്ക് പരാതി നല്‍കിയിട്ടുളളതായും അദ്ദേഹം പറഞ്ഞു.

കെപിസിസി ജനറല്‍ സെക്രട്ടറി എ.ഷാനവാസ് ഖാന്‍, സെക്രട്ടറി ബേബിസണ്‍, ആര്‍എസ്പി നേതാക്കളായ ടിസി വിജയന്‍, സജി ഡി ആനന്ദ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *